"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഒറ്റയ്ക്ക് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ചു; ഹൈദരാബാദിൽ മൂന്ന് വയസുകാരന് ദാരുണാന്ത്യം | Hyderabad Mansoorabad accident

September 20, 2026
Share this post to
🌐 Select your Language:

Current: മലയാളം

Road Accident

ഹൈദരാബാദ്: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം. ഹൈദരാബാദ് മൻസൂറാബാദിലെ വെങ്കടേശ്വര കോളനിയിൽ സെപ്റ്റംബർ 13നാണ് അപകടം നടന്നത്. ബി ലക്കി എന്ന കുട്ടിയാണ് മരിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആരുടെയും ശ്രദ്ധയിൽപ്പെടാതെ കുട്ടി ഒറ്റയ്ക്ക് റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് വേഗത്തിലെത്തിയ കാർ ഇടിച്ചത്. കുട്ടി റോഡിലേക്ക് ഇറങ്ങിയ സമയത്ത് ഡ്രൈവർക്ക് പെട്ടെന്ന് കാണാൻ കഴിയാതെ പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ കുട്ടിയെ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സയ്ക്കിടെ കുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. (Hyderabad Mansoorabad accident)

സംഭവത്തിൽ എൽബി നഗർ പൊലീസ് കാർ ഡ്രൈവർക്കെതിരെ കേസെടുത്തു. അശ്രദ്ധമായി വാഹനമോടിച്ചതിനും മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കുമാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം തുടരുകയാണ്.

Summary: A three-year-old boy died after being hit by a car while attempting to cross a road alone in Hyderabad’s Mansoorabad on September 13. Police have registered a case against the car driver and are investigating the accident using CCTV footage.

Get more updates from Pudukad News on Google