"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഓപ്പറേഷന്‍ തൂഫാന്‍ സ്പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയില്‍ 2 ബംഗാള്‍ സ്വദേശികളെ 22 കിലോ കഞ്ചാവ് സഹിതം പിടികൂടി

September 20, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഒലവക്കോട്: ഓപ്പറേഷൻ തൂഫാൻ സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നടത്തിയ പരിശോധനയില്‍ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബംഗാള്‍ സ്വദേശികളായ രണ്ടു പേരെ 22 കിലോ കഞ്ചാവ് സഹിതം പിടികൂടി. 

ഷോർണൂർ റെയിൽവേ ഇൻസ്പെക്ടർ ഓഫ് റെയിൽവേ പോലീസ് പ്രതാപിന്‍റെ നേതൃത്വത്തിൽ പാലക്കാട് റെയിൽവേ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ സുബൈദ, സിപിഒ അമൽ വിജയ്, ആർപിഎഫ് ക്രൈം ഇൻറലിജൻസ് ബ്രാഞ്ച് അംഗങ്ങളായ എഎസ്ഐ സജി അഗസ്റ്റിൻ, ഹെഡ് കോൺസ്റ്റബിൾ അബ്ദുൾ സത്താർ എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. 

പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം മൂന്നിൽ കിഴക്കേ അറ്റത്തായി സ്ഥിതിചെയ്യുന്ന പബ്ലിക് ടോയ്‌ലറ്റിന് സമീപത്തായി സംശയപദമായി കാണപ്പെട്ട വെസ്റ്റ് ബംഗാൾ സ്വദേശികളായ ഷാഹിദുൽ മാലിക് (28) അസിം ഷെയ്ക്ക് (23) എന്നിവരുടെ പക്കൽ കാണപ്പെട്ട ബാഗ് പരിശോധിച്ചതിൽ 22 കിലോഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. 

പാലക്കാട് റെയിൽവേ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ  കോടതിയിൽ ഹാജരാക്കി.

Get more updates from Pudukad News on Google