പാപ്പുവ ന്യൂഗിനിയയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.12 തീവ്രത രേഖപ്പെടുത്തി
🌐 Select your Language:
Current: മലയാളം
Current: മലയാളം

പോർട്ട് മോർസ്ബേ: പാപ്പുവ ന്യൂഗിനിയ മേഖലയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.12 തീവ്രത രേഖപ്പെടുത്തി. ശക്തമായ ഭൂചലനമാണെങ്കിലും ഇതുവരെ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട് ചെയ്തിട്ടില്ല.
ഭൂനിരപ്പിൽ നിന്ന് 114 കിലോമീറ്റർ (70.84 മൈൽ) ആഴത്തിലാണ് പ്രകമ്പനമുണ്ടായത്. ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് (GFZ) അറിയിച്ചു.
Get more updates from Pudukad News on Google




