കോട്ടയം, ഇടുക്കിയിൽ ശക്തമായ മഴ; ഓറഞ്ച് അലർട്ട് | Kerala Rain Alert
Current: മലയാളം

കോട്ടയം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു (Kerala Rain Alert). ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം, ഇടുക്കി ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്.
മഴയ്‌ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് സംസ്ഥാനത്തെ ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നത്. ഇടുക്കി, കോട്ടയം ജില്ലകൾക്ക് പുറമെ കണ്ണൂർ, വയനാട്, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരുന്നത്.
കോട്ടയം ജില്ലയിലെ കിഴക്കൻ മേഖലയിൽ ശക്തമായ മഴ തുടരുകയാണ്. തീക്കോയി, തലനാട്, പൂഞ്ഞാർ, അടിവാരം, വാഗമൺ മേഖലകളിലാണ് മഴ ശക്തമായി തുടരുന്നത്. തീക്കോയി മേഖലയിൽ മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. വാഗമൺ–ഈരാറ്റുപേട്ട റോഡിൽ ഗതാഗത തടസവും നേരിട്ടു.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വരും മണിക്കൂറുകളിൽ ഇടിമിന്നലിനും സാധ്യതയുണ്ട്.
Story Summary:
Heavy rain is continuing in parts of Kerala, prompting an orange alert in Kottayam and Idukki for the next three hours. Strong winds and isolated heavy rainfall are also expected due to the influence of a low-pressure area over the Bay of Bengal.




