"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

ഉപയോക്താക്കളുടെ സ്വകാര്യത ലംഘിച്ചു; ഗൂഗിളിന് 3,700 കോടിയിലധികം രൂപ പിഴ ചുമത്തി അയർലൻഡ്

September 22, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഡബ്ലിൻ: ഉപയോക്താക്കളുടെ ലൊക്കേഷൻ വിവരങ്ങൾ അനധികൃതമായി ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്തെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന് 403 മില്യൺ യൂറോ അഥവാ ഏകദേശം 3,700 കോടി രൂപ പിഴ ചുമത്തി അയർലൻഡിലെ ഡാറ്റ പ്രൊട്ടക്ഷൻ കമ്മീഷൻ.

ഐറിഷ് വാച്ച്‌ഡോഗ് ഇതുവരെ ചുമത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ നാലാമത്തെ പിഴയാണിത്.

സുരക്ഷാ, സ്വകാര്യതാ ലംഘനങ്ങളുടെ പേരിൽ ടിക്‌ടോക്ക്, മെറ്റ തുടങ്ങിയ വൻകിട ടെക് കമ്പനികൾക്കെതിരെയും ഡിപിസി നേരത്തെ നടപടിയെടുത്തിരുന്നു.

 മെറ്റയ്ക്ക് മാത്രം 1.2 ബില്യൺ യൂറോയുടെ റെക്കോർഡ് പിഴയാണ് മുമ്പ് ചുമത്തിയത്.

യൂറോപ്യൻ യൂണിയനിലെ വിവിധ ഉപഭോക്തൃ അവകാശ സംഘടനകളിൽ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തി ലാണ് 2020 ഫെബ്രുവരിയിൽ ഗൂഗിളിനെതിരെ അന്വേഷണം ആരംഭിച്ചത്. 

ഗൂഗിളിന്റെ ‘വെബ് ആൻഡ് ആപ്പ് ആക്റ്റിവിറ്റി’, ‘ലൊക്കേഷൻ ഹിസ്റ്ററി’, ‘ലൊക്കേഷൻ അക്യുറസി’ തുടങ്ങിയ സംവിധാനങ്ങളിലൂടെ ഉപയോക്താക്കളുടെ മതിയായ അനുമതിയില്ലാതെ ലൊക്കേഷൻ വിവരങ്ങൾ ശേഖരിക്കുന്നുവെന്നായിരുന്നു പ്രധാന ആരോപണം.

Get more updates from Pudukad News on Google