"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തി.

September 23, 2026
Share this post to
🌐 Select your Language:

Current: മലയാളം


തൃശ്ശൂർ ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഉത്തരവിട്ടു. സെപ്റ്റംബർ 28-ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡിന്റെ പരിധിക്കുള്ളിൽ വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്തിന് തൊട്ടുമുൻപുള്ള 48 മണിക്കൂറിലേക്കും സെപ്റ്റംബർ 29-ന് വോട്ടെണ്ണൽ ദിനത്തിലുമാണ് മദ്യനിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
ചാലക്കുടി നഗരസഭയിലെ വാർഡ് 24 (മുനിസിപ്പൽ ഓഫീസ്), വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിലെ വാർഡ് 13 (തളി), വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിലെ വാർഡ് ഒന്ന് (എടത്തിരിഞ്ഞി), തളിക്കുളം ഗ്രാമപഞ്ചായത്തിലെ വാർഡ് 13 (ആര്യംപാടം), ചേലക്കര ഗ്രാമപഞ്ചായത്തിലെ വാർഡ് 16 (കുറുമല കിഴക്കുമുറി) എന്നിവിടങ്ങളിലാണ് 28-ന് ഉപതിരഞ്ഞെടുപ്പും 29-ന് വോട്ടെണ്ണലും നടക്കുന്നത്.
ഈ പ്രദേശങ്ങളിൽ അബ്കാരി, ഫോറിൻ ലിക്വർ ചട്ടങ്ങൾ പ്രകാരം മദ്യവിൽപ്പനയും വിതരണവും നിരോധിച്ച് നടപടിയെടുക്കാൻ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് കളക്ടർ നിർദ്ദേശം നൽകി.

Get more updates from Pudukad News on Google