"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

അഞ്ച് വയസുകാരനും 15 വയസുകാരനും ഒരേ അളവില്‍ വിളമ്പ് ! അയർലൻറ്റിലെ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ മാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍

September 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഡബ്ലിന്‍: അയര്‍ലണ്ടിലെ സൗജന്യ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഭക്ഷണം പാഴാകുന്നതും പോഷകഗുണത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങളും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നിയോഗിച്ച രണ്ട് അവലോകനങ്ങളാണ് മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. നിലവിലെ ചൂടുള്ള ഉച്ചഭക്ഷണത്തിനൊപ്പം തണുത്ത ഭക്ഷണം തിരഞ്ഞെടുക്കാനുള്ള അവസരവും പരിഗണനയിലാണ്.

പദ്ധതി പൊതുവില്‍ വിജയകരമാണെങ്കിലും കുട്ടികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന്റെ പോഷകഗുണം മെച്ചപ്പെടുത്തണമെന്ന് സാമൂഹിക സുരക്ഷാ മന്ത്രി ദാര കാലിയറി പറഞ്ഞു. ദിവസവും വിതരണം ചെയ്യുന്ന ഏകദേശം അഞ്ച് ലക്ഷം യൂണിറ്റ് ഹോട്ട് മീല്‍സില്‍ ഒരു ലക്ഷത്തോളം ഭക്ഷണയൂണിറ്റുകള്‍ മുഴുവനായി കഴിക്കപ്പെടുന്നില്ലെന്നാണ് അവലോകനത്തിലെ കണ്ടെത്തല്‍. കുട്ടികളുടെ ഹാജരില്ലായ്മയുമായി ബന്ധപ്പെട്ട് ഭക്ഷണം ഉപയോഗിക്കാതെ പോകുന്ന നിരക്ക് 11.1 ശതമാനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2025 സെപ്റ്റംബറോടെ പദ്ധതി രാജ്യത്തെ പ്രൈമറി സ്‌കൂളുകളിലേക്ക് വ്യാപിപ്പിച്ചിരുന്നു. ഇപ്പോള്‍ 3,200 സ്‌കൂളുകളിലെ 5.5 ലക്ഷത്തിലധികം കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. സെക്കന്‍ഡറി സ്‌കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സമയക്രമം നിശ്ചയിച്ചിട്ടില്ല.

പ്രായത്തിനനുസരിച്ച് ഭക്ഷണത്തിന്റെ അളവ്

എല്ലാ പ്രായത്തിലുള്ള കുട്ടികള്‍ക്കും ഒരേ അളവില്‍ ഭക്ഷണം നല്‍കുന്ന രീതി മാറ്റാനാണ് ആലോചന.അഞ്ച് വയസുകാര്‍ക്കും ,15 വയസുകാര്‍ക്കും ഒരേ അളവിലുള്ള ഭക്ഷണമാണ് ഇപ്പോള്‍ വിതരണം ചെയ്യപ്പെടുന്നത്.

മുതിര്‍ന്ന കുട്ടികള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ഭക്ഷണത്തില്‍നിന്ന് ആവശ്യത്തിന് കലോറി ലഭിക്കുന്നില്ലെന്ന് അവലോകനം കണ്ടെത്തിയിരുന്നു. പ്രത്യേക സ്‌കൂളുകളിലെ കുട്ടികളുടെ ആവശ്യങ്ങള്‍ പരിഗണിച്ചുള്ള ക്രമീകരണങ്ങളും വരും.

മൂന്നാഴ്ചത്തേക്കുള്ള ഏകീകൃത മെനു തയ്യാറാക്കുന്നതും രക്ഷിതാക്കളുടെ നിര്‍ദേശപ്രകാരം തണുത്ത ഉച്ചഭക്ഷണം നല്‍കുന്നതും പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു. സ്‌കൂളുകളുമായും ഭക്ഷണ വിതരണക്കാരുമായും ചര്‍ച്ച നടത്തിയശേഷം 2027-28 അധ്യയന വര്‍ഷത്തില്‍ മാറ്റങ്ങള്‍ നടപ്പാക്കാനാണ് ലക്ഷ്യം.

പദ്ധതിയിലൂടെ നാലംഗ കുടുംബത്തിന് വര്‍ഷം ഏകദേശം €1,100 ലാഭിക്കാനാകുന്നുണ്ടെന്ന് കാലിയറി പറഞ്ഞു. അതേസമയം, ഭക്ഷണം പാഴാകുന്നത് വലിയ വെല്ലുവിളിയാണെന്നും വിദ്യാര്‍ഥികളുടെ ഹാജരില്ലായ്മയും അതിന് കാരണമാകുന്നുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉയര്‍ത്താനും പാഴാകുന്നത് കുറയ്ക്കാനും കൂടുതല്‍ നടപടികളുണ്ടാകുമെന്ന് പ്രധാനമന്ത്രി മിഹോള്‍ മാര്‍ട്ടിനും വ്യക്തമാക്കി.

പോഷകഗുണത്തെക്കുറിച്ച് ആശങ്ക

ഏകദേശം €300 മില്യണ്‍ ചെലവുള്ള പദ്ധതിയിലെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് നേരത്തേയും വിമര്‍ശനം ഉയര്‍ന്നിരുന്നു. സംസ്‌കരിച്ച ഭക്ഷണങ്ങളുടെ ഉപയോഗം, പോഷകഗുണം, ഭക്ഷണം തയ്യാറാക്കുന്നതിലെ സുതാര്യത എന്നിവ സംബന്ധിച്ച ആശങ്കകള്‍ പാര്‍ലമെന്റിന്റെ വിദ്യാഭ്യാസ സമിതിയിലും ഉന്നയിക്കപ്പെട്ടിരുന്നു.

15 വിതരണക്കാരുടെ 360 ഭക്ഷണങ്ങള്‍ പരിശോധിക്കുകയും 54 സ്‌കൂളുകള്‍ സന്ദര്‍ശിക്കുകയും ചെയ്ത വിദഗ്ധര്‍ , മെനുവില്‍ ആരോഗ്യകരമായ വിഭവങ്ങളുണ്ടെങ്കിലും കൊഴുപ്പും ഉപ്പും പഞ്ചസാരയും കൂടുതലുള്ള ഭക്ഷണങ്ങളും ലഭ്യമാണെന്ന് കണ്ടെത്തി.

തണുത്ത ഭക്ഷണം വേണമെന്ന് രക്ഷിതാക്കള്‍

പദ്ധതിയെക്കുറിച്ച് നടത്തിയ വിപുലമായ സര്‍വേയില്‍ 747 സ്‌കൂളുകളും 6,884 കുട്ടികളും 86,637 രക്ഷിതാക്കളും 2,420 അധ്യാപകരും പ്രിന്‍സിപ്പല്‍മാരും പങ്കെടുത്തു. 47 ഭക്ഷണ വിതരണക്കാരും അഭിപ്രായം അറിയിച്ചു.

നാലില്‍ മൂന്ന് കുട്ടികളും ലഭിക്കുന്ന ഭക്ഷണം മുഴുവനായോ ഭാഗികമായോ കഴിക്കുന്നുണ്ടെന്ന് സര്‍വേയില്‍ കണ്ടെത്തി. പദ്ധതി സ്‌കൂളുകളില്‍ പൊതുവെ നല്ല സ്വാധീനം ചെലുത്തിയെന്നാണ് 63 ശതമാനം അധ്യാപകരും പ്രിന്‍സിപ്പല്‍മാരും അഭിപ്രായപ്പെട്ടത്. തണുത്ത ഉച്ചഭക്ഷണം തിരഞ്ഞെടുക്കാനുള്ള അവസരം കുട്ടികള്‍ക്ക് വേണമെന്ന് 84 ശതമാനം രക്ഷിതാക്കളും പറഞ്ഞു.

കുട്ടികളുടെ പ്രായത്തിനനുസരിച്ച് ഭക്ഷണത്തിന്റെ അളവ് നിശ്ചയിക്കാനും ചൂടുള്ളതോ തണുത്തതോ ആയ ഉച്ചഭക്ഷണം തിരഞ്ഞെടുക്കാന്‍ അവസരം നല്‍കാനും അവലോകനം ശുപാര്‍ശ ചെയ്യുന്നു. കുട്ടികള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം തിരഞ്ഞെടുക്കാന്‍ കഴിയുന്നത് പാഴാക്കല്‍ കുറയ്ക്കുമെന്നാണ് പ്രതീക്ഷ.

Get more updates from Pudukad News on Google