"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

ടെക്സസിലെ വെസ്റ്റ്ഫീൽഡ് ഹൈസ്കൂളിന് സമീപം വെടിവയ്പ്: വിദ്യാർഥി കൊല്ലപ്പെട്ടു

September 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

ടെക്‌സസ്: ടെക്സസിലെ വെസ്റ്റ്ഫീൽഡ് ഹൈസ്കൂളിന് സമീപം വെടിയേറ്റു 15 കാരനായ വിദ്യാർത്ഥി മരിച്ചു. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ഹൈസ്കൂളിന് സമീപമുള്ള എല്ല ബൊളിവാർഡിന് സമീപത്തുവെച്ചാണ് വിദ്യാർഥിക്ക് വെടിയേറ്റത്. സ്പ്രിങ് ഐഎസ്‌ഡി അഡ്മിനിസ്ട്രേഷൻ കെട്ടിടത്തിനും ഹൈസ്കൂളിനും ഇടയിലുള്ള നടപ്പാതയിലാണ് സംഭവം.

ഉച്ചകഴിഞ്ഞ് 2:30-ന് സ്കൂൾ വിട്ടതിന് ശേഷം, ഏകദേശം 3 മണിക്കാണ് ഡെപ്യൂട്ടിമാരും സ്പ്രിങ് ഐഎസ്‌ഡി പൊലീസും സ്ഥലത്തെത്തിയത്. സ്കൂൾ സമയം കഴിഞ്ഞിരുന്നതിനാൽ ആ സമയത്ത് ക്യാംപസിൽ വിദ്യാർഥികൾ വളരെ കുറവായിരുന്നുവെന്ന് ഷെരീഫ് ഗൊൺസാലസ് അറിയിച്ചു. കൊല്ലപ്പെട്ട വിദ്യാർഥിയും മറ്റ് 15 വയസ്സുകാരനായ മറ്റൊരു ആൺകുട്ടിയും തമ്മിൽ വാക്കേറ്റമോ സംഘർഷമോ ഉണ്ടാവുകയും, തുടർന്ന് വിദ്യാർഥിക്ക് വെടിയേൽക്കുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രതി സംഭവസ്ഥലത്തു നിന്നും ഓടിരക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി പൊലീസ് വ്യാപകമായ തിരച്ചിൽ നടത്തിവരികയാണ്. ഡ്രോണുകളുടെ സഹായത്തോടെയാണ് പൊലീസിന്റെ തിരച്ചിൽ പുരോഗമിക്കുന്നത്. സംഭവത്തെ തുടർന്ന് പൊതുജനങ്ങൾക്ക് നിലവിൽ നേരിട്ടുള്ള ഭീഷണിയൊന്നുമില്ലെന്ന് ഷെരീഫ് എഡ് ഗൊൺസാലസ് വ്യക്തമാക്കി. എങ്കിലും മുൻകരുതൽ എന്ന നിലയിൽ സ്പ്രിങ് ഐഎസ്‌ഡിയിലെ എല്ലാ ആഫ്റ്റർ-സ്കൂൾ പരിപാടികളും, മീറ്റിംഗുകളും, കായിക മത്സരങ്ങളും റദ്ദാക്കിയിട്ടുണ്ട്.

Get more updates from Pudukad News on Google