ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് കോഴ്സ് പഠിക്കാന് ആഗ്രഹിക്കുന്നവരാണോ? ഐഐടി ഖരഗ്പുരില് അവസരമുണ്ട്, ഓണ്ലൈനായി പഠിക്കാം

Current: മലയാളം

ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് (എഐ) രംഗത്ത് കരിയര് കെട്ടിപ്പടുക്കാന് ആഗ്രഹിക്കുന്നവര്ക്കായി ഖരഗ്പുര് ഐഐടിയില് പുതിയ കോഴ്സുകള്. ഗ്രാജുവേറ്റ്സ്, വര്ക്കിംഗ് പ്രൊഫഷണലുകള് എന്നിവര്ക്കായി ഐഐടി ഏഴ് ഓണ്ലൈന് എഐ സര്ട്ടിഫിക്കറ്റ് കോഴ്സുകളാണ് ഉള്ളത്. ഏതെല്ലാമാണ് കോഴ്സുകള് എന്നും അവയുടെ ഫീസ്, യോഗ്യത എന്നിവ എന്തെല്ലാമാണെന്നും നമുക്ക് നോക്കാം.
ഒന്നാമത്തെ കോഴ്സ്, Executive Post Graduate Certificate in Generative AI and Agentic AI. ഡിപ്പാര്ട്ട്മെന്റ് ഓഫ് കമ്പ്യൂട്ടര് സയന്സ് ആന്ഡ് എന്ജിനീയറിങ് ആണ് ഇത് നടത്തുന്നത്. ഫൗണ്ടേഷണല് എഐ മോഡലുകളും സിസ്റ്റം ഡിസൈനുമാണ് ഇതില് പ്രധാനമായും പഠിപ്പിക്കുന്നത്.
യോഗ്യത: BTech, MTech, BE, ME, BSc, MSc, MCA അല്ലെങ്കില് BCA (കുറഞ്ഞത് 50% മാര്ക്ക്). മറ്റ് വിഭാഗങ്ങളില് നിന്നുള്ളവര്ക്ക് ടെക്നോളജി രംഗത്ത് രണ്ടു വര്ഷത്തെ പ്രവൃത്തിപരിചയം വേണം. എട്ടു മാസമാണ് കോഴ്സ് ദൈര്ഘ്യം. ഫീസ് 1,99,000
രണ്ടാമത്തെ കോഴസ്, Applied Artificial Intelligence And Machine Learning. മെഷീന് ലേണിംഗ്, ഡീപ് ലേണിംഗ്, നാച്ചുറല് ലാംഗ്വേജ് പ്രോസസിംഗ് എന്നിവയില് താല്പര്യമുള്ളവര്ക്ക് അനുയോജ്യമായ കോഴ്സാണിത്. BTech, MTech, BE, ME, BSc, MSc, MCA അല്ലെങ്കില് BCA (കുറഞ്ഞത് 50% മാര്ക്ക്). ആണ് യോഗ്യത. എട്ടു മാസമാണ് കോഴ്സിന്റെ കാലാവധി. ഫീസ് 1,99,000.
മൂന്നാമത്തെ കോഴ്സ്, Technology And AI Leadership. പാര്ഥ ഘോഷ് സ്കൂള് ഓഫ് ലീഡര്ഷിപ്പ് നല്കുന്ന ഈ കോഴ്സ്, ബിസിനസ് രംഗത്ത് എഐ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിപ്പിക്കുന്നു. വാരാന്ത്യങ്ങളില് ആണ് ക്ലാസുകള്. യോഗ്യത: ഏതെങ്കിലും വിഷയത്തില് ബിരുദം/ബിരുദാനന്തര ബിരുദം (മൂന്നു വര്ഷത്തെ പ്രവൃത്തിപരിചയം). ഏഴു മാസമാണ് കോഴ്സിന്റെ കാലാവധി. ഫീസ് 2,00,000.
നാലാമത്തേത്, AI-Native Software Engineering. സോഫ്റ്റ്വെയര് ഡെവലപ്മെന്റില് എഐ ഉപയോഗിക്കാന് ആഗ്രഹിക്കുന്നവര്ക്കായുള്ള കോഴ്സാണിത്. യോഗ്യത: കുറഞ്ഞത് രണ്ടു വര്ഷത്തെ സോഫ്റ്റ്വെയര് ഡെവലപ്മെന്റ് പരിചയവും Python, JavaScript അല്ലെങ്കില് TypeScript അറിവും വേണം. എട്ടു മാസമാണ് കോഴ്സിന്റെ കാലാവധി. ഫീസ് 1,77,000.
അഞ്ചാമത്തെ കോഴ്സ്, Applied Data Science And Agentic AI. ഡാറ്റ സയന്സും എഐയും ഒരുമിച്ച് പഠിക്കാന് ആഗ്രഹിക്കുന്നവര്ക്ക് ഇത് തിരഞ്ഞെടുക്കാം. യോഗ്യത: കുറഞ്ഞത് 50% മാര്ക്കോടെ ബിരുദം. ഏഴു മാസമാണ് കോഴ്സ് ദൈര്ഘ്യം. ഫീസ് 1,77,000.
ആറാമത്തേത് കോഴ്സ്, Building AI Products, Systems And Services. പ്രൊഡക്റ്റ് മാനേജര്മാര്ക്കും സംരംഭകര്ക്കും വേണ്ടിയുള്ളതാണ് ഈ കോഴ്സ്. യോഗ്യത: കുറഞ്ഞത് 50% മാര്ക്കോടെ ബിരുദം. ആറു മാസം കോഴ്സ് ദൈര്ഘ്യം. ഫീസ് 1,99,000.
ഏഴാമത്തെ കോഴ്സ്, Professional Certificate Programme In FinTech And AI. വിനോദ് ഗുപ്ത സ്കൂള് ഓഫ് മാനേജ്മെന്റ് ആണ് ഇത് നടത്തുന്നത്. ഫിനാന്ഷ്യല് ടെക്നോളജി രംഗത്ത് എഐയുടെ ഉപയോഗം പഠിക്കാന് ഇത് സഹായിക്കും. യോഗ്യത: അംഗീകൃത സര്വകലാശാലയില് നിന്നുള്ള ബിരുദം. 31 ആഴ്ചയാണ് കോഴ്സിന്റെ കാലാവധി. ഫീസ് 1,90,000.
ഈ കോഴ്സുകളെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള്ക്ക് ഐഐടി ഖരഗ്പുരിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്ശിക്കുക.






