"> Skip to content
Sample Header Banner
October 15, 2026
⌕
Breaking

‘അനുമതിയില്ലാതെ എൻ്റെ പേര് ഉപയോഗിച്ചു’: വേൾഡ് ടി20 കോണ്ടിനന്റ് കപ്പ് സംഘാടകർക്കെതിരെ നിയമ നടപടിയെന്ന് ശിഖർ ധവാൻ | Shikhar Dhawan

October 14, 2026
Share this post to
🌐 Select your Language:

Current: മലയാളം

Shikhar Dhawan

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ന്യൂഡൽഹി: തന്റെ അറിവോ അനുമതിയോ ഇല്ലാതെ ‘വേൾഡ് ടി20 കോണ്ടിെനന്റ് കപ്പ്’ ടൂർണമെന്റിൽ തന്റെ പേര് ഉൾപ്പെടുത്തിയതിനെതിരെ രംഗത്തെത്തി ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. സംഘാടകർ തന്റെ പേര് ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും സംഭവത്തിൽ തന്റെ നിയമവൃന്ദം കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ്  ധവാൻ ഇക്കാര്യം വ്യക്തമാക്കിയത്.(Shikhar Dhawan Denies Participation In World T20 Continent Cup To Take Legal Action)

‘വേൾഡ് ടി20 കോണ്ടിെനന്റ് കപ്പ്’ ടൂർണമെന്റിൽ താൻ പങ്കെടുക്കുന്നതായി തന്റെ പേര് വന്നിട്ടുണ്ട്. എന്നാൽ തന്റെയോ ടീമിന്റെയോ അറിവോ അനുമതിയോ ഇല്ലാതെയാണ് സംഘാടകർ ഇത് ചെയ്തിരിക്കുന്നത്. അനധികൃതമായി പേര് ഉപയോഗിച്ച സംഭവത്തിൽ തന്റെ മാനേജ്‌മെന്റ് ടീം ഉചിതമായ നിയമനടപടികളുമായി മുന്നോട്ട്പോകും. അംഗീകൃതമല്ലാത്ത ഇത്തരം പ്രഖ്യാപനങ്ങളെ മാധ്യമങ്ങളും ആരാധകരും വിശ്വസിക്കുകയോ റിപ്പോർട്ട് ചെയ്യുകയോ ചെയ്യരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നിർണ്ണായക സാന്നിധ്യമായിരുന്ന ശിഖർ ധവാൻ മൂന്ന് ഫോർമാറ്റുകളിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. ഏകദിനത്തിൽ 167 മത്സരങ്ങളിൽ നിന്ന് 44.1 ശരാശരിയിൽ 17 സെഞ്ച്വറികളും 39 അർദ്ധസെഞ്ച്വറികളും സഹിതം 6,793 റൺസ് നേടിയിട്ടുണ്ട്. 34 ടെസ്റ്റുകളിൽ നിന്ന് 40.6 ശരാശരിയിൽ 7 സെഞ്ച്വറിയും 5 അർദ്ധസെഞ്ച്വറിയും ഉൾപ്പെടെ 2,315 റൺസ് നേടി. 68 ടി20 മത്സരങ്ങളിൽ ഇന്ത്യക്കായി കളത്തിലിറങ്ങിയ ധവാൻ 1,759 റൺസ് നേടിയിട്ടുണ്ട്.

Story Summary

Former India opening batsman Shikhar Dhawan has strongly denied his participation in the ‘World T20 Continent Cup’, stating that the tournament organisers used his name without his knowledge or consent. Clarifying his stance on X, Dhawan announced that his team will take legal action against the organisers and urged fans and media not to rely on unauthorised announcements regarding his return to competitive cricket.

Get more updates from Pudukad News on Google