"> Skip to content
Sample Header Banner
October 15, 2026
⌕
Breaking

സിഎംആര്‍എല്‍ കേസില്‍ പിണറായി വിജയന് നിര്‍ണായകം; അപ്പീല്‍ അനുമതി ഹര്‍ജിയില്‍ ഇന്ന് വിധി; കേസെടുത്ത് ഇഡിയും

October 15, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് അഴിമതിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഇന്ന് നിര്‍ണായകം.

 സാമ്പത്തിക ഇടപാടില്‍ കേസെടുക്കാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ അനുമതി തേടി പിണറായി വിജയന്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജികളില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് വിധി പ്രസ്താവിക്കും.

പിണറായി വിജയന് പുറമെ, മകള്‍ ടി വീണ, ഭര്‍ത്താവും മുന്‍ മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് തുടങ്ങിയവരാണ് ഹര്‍ജിക്കാര്‍.

ജസ്റ്റിസുമാരായ കെ നടരാജന്‍, ജോണ്‍സണ്‍ ജോണ്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പറയുന്നത്.

 സിംഗിള്‍ ബെഞ്ച് പരിഗണിച്ച ഹര്‍ജിയില്‍ പിണറായി വിജയന്‍ അടക്കമുള്ളവര്‍ കക്ഷിയല്ലാത്തതിനാല്‍ ഫയലില്‍ സ്വീകരിക്കണമെങ്കില്‍ ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം ഉണ്ടാകണം.

 ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍, ഇഡി, സിംഗിള്‍ ബെഞ്ചിലെ ഹര്‍ജിക്കാരന്‍ എന്നിവരെ ഡിവിഷന്‍ ബെഞ്ച് കേട്ടിരുന്നു. ഇതിനുശേഷമാണ് വിധി പറയാനായി മാറ്റിയത്.

അപ്പീലിന് അനുമതി നല്‍കുന്ന സാഹചര്യം ഉണ്ടായാല്‍, വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്യണം എന്നത് അടക്കമുള്ള ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ച പ്രാഥമികാന്വേഷണത്തിനായുള്ള എസ്‌ഐടി റദ്ദാക്കി, ഇഡി നല്‍കിയ കത്തില്‍ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനാണ് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്.

കെഎം ഷാജഹാനാണ് സിംഗിള്‍ ബെഞ്ചില്‍ ഹര്‍ജി നല്‍കിയത്.

 സിഎംആര്‍എല്‍ ഇടപാടില്‍ വിജിലന്‍സ് രണ്ട് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്.

അഴിമതി തടയല്‍ നിയമപ്രകാരമാണ് പിണറായിക്കെതിരെ കേസെടുത്തിട്ടുള്ളത്.

Get more updates from Pudukad News on Google