"> Skip to content
Sample Header Banner
October 18, 2026
⌕
Breaking

മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയുടെ പിതാവ് കെ.ടി. സ്‌കറിയ അന്തരിച്ചു. ഞായറാഴ്ച്ച രാവിലെ 11.30ന് ഉമിക്കുപ്പ ലൂര്‍ദ്ദ് മാതാ ചര്‍ച്ച് സെമിത്തേരിയില്‍ സംസ്‌കാരം

October 16, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയുടെ പിതാവും എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ താമസക്കാരനുമായ കെ.ടി. സ്‌കറിയ (91) അന്തരിച്ചു.

 വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം ശനിയാഴ്ച ഉച്ചയ്ക്കുശേഷം വസതിയിൽ പൊതുദർശനത്തിന് വയ്ക്കും.

സംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച രാവിലെ 11.30ന് ഇടകടത്തിയിലെ വസതിയിൽ ആരംഭിച്ച് ഉമിക്കുപ്പ ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ നടക്കും.

55 വർഷം മുൻപ് ആര്യങ്കാവ് ഇടപ്പാളയത്തുനിന്ന് കോട്ടയം ജില്ലയിലെ മലയോര മേഖലയിലേക്ക് കുടിയേറിയ കർഷകനായിരുന്നു കെ.ടി. സ്‌കറിയ.

മണിമല കരിമ്പനക്കുളം വാണിശ്ശേരി അന്നമ്മ സ്‌കറിയയാണ് ഭാര്യ. മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയ ഉൾപ്പെടെ ഏഴ് മക്കളുണ്ട്.

ചമ്പക്കുളം മാർ കുര്യാളശേരി മ്യൂസിയം മഠത്തിലെ മദർ സുപ്പീരിയർ സിസ്റ്റർ മെഴ്‌സിറ്റ, മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ പാഞ്ചഗണിയിലുള്ള റെഡ്ക്രോസ് ആശുപത്രി ഡയറക്ടർ ഫാ. ടോമി കരിയിലക്കുളം, ഹൈക്കോടതി അഭിഭാഷകൻ അഡ്വ. ജിജി എസ്., അമേരിക്കയിലെ ലോസ് ആഞ്ചലസിൽ നഴ്‌സിംഗ് പ്രാക്ടീഷണറായ സെലിൻ റോയ്, പൂനെയിലെ പാഞ്ചഗണി സെന്റ് സേവ്യേഴ്‌സ് ഇന്റർനാഷണൽ സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റർ ജോജൻ, ചമ്പക്കുളം പോരൂക്കര ബി.എഡ്. കോളേജ് പ്രിൻസിപ്പൽ സോജൻ എന്നിവരാണ് മറ്റ് മക്കൾ.

മരുമക്കൾ: അടിമാലി മുക്കുടം കൊച്ചുപുരയ്ക്കൽ ബിജി (റിട്ട. അധ്യാപിക), പൂഞ്ഞാർ പയ്യാനിത്തോട്ടം മാടപ്പള്ളി റോയ് (ലോസ് ആഞ്ചലസ്), കണ്ണൂർ ചെമ്പേരി മാമ്പുഴക്കൽ ബോബി അലോഷ്യസ് (ഹൈജമ്പ് താരം), മുണ്ടക്കയം ചോലത്തടം വടക്കേ പുത്തൻപുര സുബി (നഴ്‌സ്, പൂനെ), ഭരണങ്ങാനം ഇടയച്ചാലിൽ സ്മിത (അധ്യാപിക, സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂൾ, ആനക്കല്ല്).

 

Get more updates from Pudukad News on Google