മൊബൈല് ഫോണ് നോക്കി ഒരു കൈകൊണ്ട് ബസ് ഡ്രൈവിംഗ്. ജീസസ് ബസ് ഡ്രൈവറുടെ ലൈസന്സ് സസ്പെൻഡ് ചെയ്ത് മോട്ടോര് വാഹന വകുപ്പ്. ചന്തക്കവലയില് അപകടമുണ്ടാക്കി ഒരാളുടെ ജീവന് കവര്ന്ന ‘തണ്ടപ്ര’ ബസിന് പകരം സര്വീസ് നടത്തിയതായിരുന്നു ‘ജീസസ്’ ബസ്. മോട്ടോര് വാഹന വകുപ്പ് നടത്തുന്ന ബോധവൽക്കരണ ക്ലാസില് പങ്കെടുത്ത് സര്ട്ടിഫിക്കറ്റ് വാങ്ങി സൈറ്റില് അപ്ലോഡ് ചെയ്താല് മാത്രമേ ഇനി ലൈസന്സ് പുനസ്ഥാപിക്കാനാകൂ

Current: മലയാളം

കോട്ടയം: മൊബൈല് ഫോണ് ഉപയോഗിച്ചും അശ്രദ്ധമായി ഒരു കൈകൊണ്ട് ബസ് ഓടിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്സ് ഒരു മാസത്തേക്ക് സസ്പെന്റ് ചെയ്തു.
കുറിച്ചി സ്വദേശി അനന്ദു അനില് കുമാറിനെതിരെയാണ് (31) മോട്ടോർ വാഹന വകുപ്പിന്റെ കര്ശന നടപടി.
ചന്തക്കവലയില് അപകടമുണ്ടാക്കി ഒരാളുടെ ജീവന് കവര്ന്ന ‘തണ്ടപ്ര’ ബസിന് പകരം സര്വീസ് നടത്തിയ ‘ജീസസ്’ ബസിന്റെ ഡ്രൈവറാണ് അനന്ദു.
ഇയാൾ മൊബൈല് ഫോണ് നോക്കി ഒരു കൈകൊണ്ട് ബസ് ഓടിക്കുന്ന ദൃശ്യങ്ങൾ യാത്രക്കാർ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
ഈ ദൃശ്യങ്ങൾ വൈറലായതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് സ്വമേധയാ നടപടി സ്വീകരിച്ചത്.
ഇന്നലെ ഡ്രൈവറോട് ഹാജരാകാന് കോട്ടയം ആര്.ടി.ഒ ഡി. ജയരാജ് നിര്ദേശിച്ചിരുന്നു.
തുടര്ന്ന് ഡ്രൈവറുടെ വിശദീകരണം കേട്ട ശേഷമാണ് ലൈസന്സ് സസ്പെന്ഡ് ചെയ്തത്.
പുതിയ നിയമപ്രകാരം മോട്ടോര് വാഹന വകുപ്പ് നടത്തുന്ന ബോധവൽക്കരണ ക്ലാസില് പങ്കെടുത്ത് സര്ട്ടിഫിക്കറ്റ് വാങ്ങി സൈറ്റില് അപ്ലോഡ് ചെയ്താല് മാത്രമേ ഇനി ലൈസന്സ് പുനസ്ഥാപിക്കാനാകൂ.
വരും ദിവസങ്ങളിലും പരിശോധനകള് കൂടുതല് ശക്തമാക്കുമെന്ന് അധികൃതര് അറിയിച്ചു.
അതേസമയം, കോട്ടയം ചന്തക്കവലയിലുണ്ടായ ദാരുണമായ ബസ് അപകടത്തില് പരിക്കേറ്റ് ചികിത്സയില് കഴിയുന്നവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
ഇത്തിത്താനം സ്വദേശി ശ്രീകുമാരി (54), മറിയപ്പള്ളി സ്വദേശിനി ജയ (51) എന്നിവരാണ് അതീവ ഗുരുതരാവസ്ഥയിലുള്ളത്.
ശ്രീകുമാരി മെഡിക്കല് കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും (ഐ.സി.യു), ജയ സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവിലും ചികിത്സയിലാണ്






