നേഹ ബോറയെ വിട്ടയച്ചു, പൊലീസിനെതിരെ രൂക്ഷ വിമര്ശനം; ദിപ്കെയെ മജിസ്ട്രേറ്റിന് മുന്നില് ഹാജരാക്കും

🌐 Select your Language:
Current: മലയാളം
Current: മലയാളം

ന്യൂഡല്ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തില് കസ്റ്റഡിയിലെടുത്ത ഐസ ദേശീയ അധ്യക്ഷ നേഹ ബോറയെ ഡല്ഹി പൊലീസ് വിട്ടയച്ചു.
വെള്ളിയാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത നേഹയെ ആര്കെ പുരം പൊലീസ് സ്റ്റേഷനിലാണ് പാര്പ്പിച്ചിരുന്നത്.
നടപടിക്രമങ്ങള് പൂര്ത്തിയാക്കി ശനിയാഴ്ച രാവിലെയാണ് ഇവരെ മോചിപ്പിച്ചത്.
മോചിതയായതിന് പിന്നാലെ പൊലീസിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി നേഹ ബോറ രംഗത്തെത്തി.
സാധാരണക്കാരായ പൗരന്മാരെ കുറ്റവാളികളെപ്പോലെയാണ് പൊലീസ് കൈകാര്യം ചെയ്യുന്നതെന്നും, രാത്രി മുഴുവന് കസ്റ്റഡിയില് വെക്കുന്നത് എന്തു നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്നും അവര് ചോദിച്ചു.
സ്ത്രീകള്ക്ക് മേല്വിലാസമോ നിയമപരമായ അവകാശങ്ങളോ നല്കാതെ മണിക്കൂറുകളോളം തടഞ്ഞുവെച്ചെന്നും, അഭിഭാഷകരെ കാണാന് പോലും അനുവദിച്ചില്ലെന്നും അവര് ആരോപിച്ചു.
Get more updates from Pudukad News on Google






