"> Skip to content
Sample Header Banner
October 20, 2026
⌕
Breaking
നവരാത്രിയിലെ അപൂർവമായ അഞ്ച് ആചാരങ്ങൾ; നിറങ്ങൾ മുതൽ ബാർലി മുളപ്പിക്കൽ വരെ | Navaratri rituals in India   •  ‘ശ്രദ്ധ അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ മാത്രം’: നെതന്യാഹുവിന് പിന്തുണ പ്രഖ്യാപിക്കാതെ ജെ.ഡി വാൻസ് | JD Vance   •  ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ ഒഴിപ്പിച്ചു, അഞ്ച് മണിക്കൂറോളം വൈകി | IndiGo flight bomb threat   •  ഇസ്രായേലിൽ സർപ്രൈസ് സന്ദർശനം നടത്തി പീറ്റ് ഹെഗ്സെത്ത്; നെതന്യാഹുവുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോർട്ട്, ഇറാന് നേരെ ആക്രമണം ഉണ്ടാകുമോ ? | Pete Hegseth   •  വഖഫ് ബോർഡ് തർക്കത്തിൽ ഒടുവിൽ സമവായം: AP വിഭാഗത്തിന് പ്രാതിനിധ്യം നൽകാൻ തീരുമാനം, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി അംഗത്വമൊഴിയും | Kerala Waqf Board   •  

സംസ്ഥാനത്തെ ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കാൻ ആരോഗ്യവകുപ്പിന്റെ വൻ നിയമന ശുപാർശ. മെഡിക്കൽ കോളേജുകളിലേക്ക് മാത്രം 800 ഡോക്ടർമാർ. ആകെ 1800 ഡോക്ടർമാരെയും ആയിരത്തോളം പാരാമെഡിക്കൽ ജീവനക്കാരെയും നിയമിക്കും. 1960-ന് ശേഷമുള്ള ഏറ്റവും വലിയ ശുപാർശ. 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം ലക്ഷ്യം. ഫയൽ ധനവകുപ്പിന്റെ പരിഗണനയിൽ

October 18, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും അനുഭവപ്പെടുന്ന ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും രൂക്ഷമായ കുറവ് പരിഹരിക്കുന്നതിനായി ചരിത്രത്തിലെ ഏറ്റവും വലിയ തസ്തിക സൃഷ്ടിക്കൽ–നിയമന ശുപാർശയുമായി ആരോഗ്യ വകുപ്പ്. 

സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിലേക്ക് മാത്രം സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലായി 800-ഓളം ഡോക്ടർമാരുടെ നിയമനത്തിനാണ് വകുപ്പ് സർക്കാരിലേക്ക് ശുപാർശ നൽകിയിട്ടുള്ളത്. ആരോഗ്യ വകുപ്പിന് കീഴിൽ ആകെ 1800 ഡോക്ടർമാരുടെ പുതിയ നിയമനത്തിനുള്ള സമഗ്ര നിർദ്ദേശമാണ് ആരോഗ്യ വകുപ്പ് ധനകാര്യ വകുപ്പിന്റെ അന്തിമ അനുമതിക്കായി സമർപ്പിച്ചത്.

ഡോക്ടർമാർക്ക് പുറമെ നഴ്‌സുമാർ, ലാബ് ടെക്‌നീഷ്യൻമാർ, ഫാർമസിസ്റ്റുകൾ എന്നീ വിഭാഗങ്ങളിലായി ആയിരത്തോളം അനുബന്ധ പാരാമെഡിക്കൽ തസ്തികകളിലേക്കും നിയമന ശുപാർശ ഉൾപ്പെടുത്തിയിട്ടുണ്ട്. 

1960-ന് ശേഷം സംസ്ഥാന ആരോഗ്യ മേഖലയിൽ നടക്കുന്ന ഏറ്റവും വലിയ നിയമന നടപടിയാണിതെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കാനുള്ള സമഗ്ര പദ്ധതികൾ ആവിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ വിപുലമായ നടപടി.

നേരത്തെ ചേർന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ മുഖ്യമന്ത്രിയുമായി ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ കുറവ് സംബന്ധിച്ച് ചർച്ച നടത്തുകയും, ഇക്കാര്യത്തിൽ ഉടൻ അനുകൂല തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകുകയും ചെയ്തിരുന്നു. തുടർന്നാണ് ധനവകുപ്പിലേക്ക് അടിയന്തര ഫയൽ നീങ്ങിയത്.

അതേസമയം, പിഴവുകൾ മറച്ചുവെക്കാതെ പൂർണ്ണ ഉത്തരവാദിത്തത്തോടും സുതാര്യതയോടും കൂടി പ്രവർത്തിക്കുന്ന പുതിയൊരു തൊഴിൽ സംസ്കാരം വളർത്തിയെടുക്കാൻ യുവ ഡോക്ടർമാർ തയ്യാറാകണമെന്ന് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലെ 2020 എം.ബി.ബി.എസ് ബാച്ചിന്റെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എത്ര സത്യസന്ധമായി കർമ്മരംഗത്ത് നിന്നാലും ചില ഘട്ടങ്ങളിൽ വിമർശനങ്ങൾ നേരിടേണ്ടി വന്നേക്കാം. എന്നാൽ സാധാരണക്കാരായ പാവപ്പെട്ട രോഗികളുടെ പ്രധാന ആശ്രയകേന്ദ്രങ്ങളായ സർക്കാർ ആശുപത്രികളിൽ സേവനമനുഷ്ഠിക്കാൻ പുതുതായി പഠിച്ചിറങ്ങുന്ന ഡോക്ടർമാർ മടിയില്ലാതെ മുന്നോട്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Get more updates from Pudukad News on Google