"> Skip to content
Sample Header Banner
October 20, 2026
⌕
Breaking
നവരാത്രിയിലെ അപൂർവമായ അഞ്ച് ആചാരങ്ങൾ; നിറങ്ങൾ മുതൽ ബാർലി മുളപ്പിക്കൽ വരെ | Navaratri rituals in India   •  ‘ശ്രദ്ധ അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ മാത്രം’: നെതന്യാഹുവിന് പിന്തുണ പ്രഖ്യാപിക്കാതെ ജെ.ഡി വാൻസ് | JD Vance   •  ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ ഒഴിപ്പിച്ചു, അഞ്ച് മണിക്കൂറോളം വൈകി | IndiGo flight bomb threat   •  ഇസ്രായേലിൽ സർപ്രൈസ് സന്ദർശനം നടത്തി പീറ്റ് ഹെഗ്സെത്ത്; നെതന്യാഹുവുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോർട്ട്, ഇറാന് നേരെ ആക്രമണം ഉണ്ടാകുമോ ? | Pete Hegseth   •  വഖഫ് ബോർഡ് തർക്കത്തിൽ ഒടുവിൽ സമവായം: AP വിഭാഗത്തിന് പ്രാതിനിധ്യം നൽകാൻ തീരുമാനം, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി അംഗത്വമൊഴിയും | Kerala Waqf Board   •  

മാക്കേക്കടവ്-നേരേകടവ് പാലത്തിന്റെ 90% പണികളും തീർത്തത് എൽ.ഡി.എഫ് സർക്കാർ. അന്ന് ഉദ്ഘാടനത്തിന് അവസരം കിട്ടിയില്ല; ഉദ്ഘാടന വേദിയിൽ എ.എം. ആരിഫിന്റെ പ്രസംഗത്തിനെതിരെ സദസ്സിൽ നിന്ന് കൂക്കിവിളി. പടച്ചതമ്പുരാൻ വിധിച്ചത് ഞങ്ങൾക്കാണെന്ന് മന്ത്രി പി.കെ ബഷീർ

October 18, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

പൂച്ചാക്കൽ: കോട്ടയം, ആലപ്പുഴ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മാക്കേക്കടവ്-നേരേകടവ് പാലത്തിന്റെ 90 ശതമാനം നിർമ്മാണ പ്രവൃത്തികളും പൂർത്തിയാക്കിയത് മുൻ എൽ.ഡി.എഫ് സർക്കാരാണെന്ന അവകാശവാദവുമായി മുൻ എം.പി എ.എം. ആരിഫ്. 

പാലത്തിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയായിരുന്നു ആരിഫിന്റെ പരാമർശം. എന്നാൽ പ്രസംഗത്തിനിടെ ഈ അവകാശവാദം ഉന്നയിച്ച ആരിഫിനെതിരെ സദസ്സിൽ നിന്ന് വലിയ തോതിൽ കൂക്കിവിളിയും പ്രതിഷേധവുമുണ്ടായി.

‘പടച്ചതമ്പുരാൻ വിധിച്ചത് ഞങ്ങൾക്കാണ്, അതുകൊണ്ട് ഞങ്ങൾ തന്നെ ഇത് ഉദ്ഘാടനം ചെയ്യുന്നു’ എന്നായിരുന്നു ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തിയ പി.കെ. ബഷീർ പറഞ്ഞിരുന്നത്. ഇതിനോട് പൂർണ്ണമായി യോജിക്കുന്നുവെന്ന് വ്യക്തമാക്കിയാണ് ആരിഫ് സംസാരിച്ചു തുടങ്ങിയത്. 

കഴിഞ്ഞ സർക്കാരിന്റെ ഭരണകാലത്ത് ഈ പദ്ധതിയുടെ വളരെ ചെറിയൊരു ഭാഗം പ്രവൃത്തികൾ മാത്രമാണ് അവശേഷിച്ചിരുന്നതെന്നും, ഉദ്ഘാടനം നടത്താമെന്ന് അന്ന് പൊതുമരാമത്ത് മന്ത്രിയായിരുന്ന പി.എ. മുഹമ്മദ് റിയാസിനോട് താൻ നേരിട്ട് ആവശ്യപ്പെട്ടിരുന്നുവെന്നും ആരിഫ് പറഞ്ഞു. 

എന്നാൽ മന്ത്രി തീയതി നൽകാതിരുന്നതിനാലാണ് അന്ന് ഉദ്ഘാടനം നടക്കാതെ പോയത്. അതുകൊണ്ട് പടച്ചതമ്പുരാൻ ഇപ്പോൾ നിങ്ങൾക്കായി ഈ അവസരം ഒരുക്കിത്തന്നുവെന്നും അതിനാൽ സന്തോഷത്തോടെ നിങ്ങൾ ഉദ്ഘാടനം ചെയ്യൂ എന്നും ആരിഫ് കൂട്ടിച്ചേർത്തു. ഇതോടെയാണ് സദസ്സിൽ നിന്ന് കടുത്ത പ്രതിഷേധവും കൂക്കിവിളിയും ഉയർന്നത്. തുടർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പാലം നാടിന് സമർപ്പിച്ചു.

തുറവൂർ-പമ്പ സംസ്ഥാനപാതയുടെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായാണ് മാക്കേക്കടവ്-നേരേകടവ് പാലം യാഥാർത്ഥ്യമായത്. ഇടുക്കി, പത്തനംതിട്ട ജില്ലകളിലേക്കും ശബരിമലയിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ സഹായിക്കുന്ന ഈ പാത പ്രദേശവാസികളുടെ പതിറ്റാണ്ടുകളായുള്ള യാത്രാദുരിതത്തിനാണ് അറുതിവരുത്തുന്നത്. പാതയുടെ ആദ്യഘട്ടമായ തൈക്കാട്ടുശ്ശേരി-തുറവൂർ പാലം 2015-ൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്.

തുടർന്ന് മാക്കേക്കടവ്-നേരേകടവ് പാലത്തിന് 2017 ജനുവരി 27-ന് അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ ശിലയിട്ടെങ്കിലും, ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട കടുത്ത തർക്കങ്ങളെ തുടർന്ന് നിർമ്മാണം വർഷങ്ങളോളം സ്തംഭനാവസ്ഥയിലായിരുന്നു. 

പിന്നീട് 2024 മാർച്ചിലാണ് തടസ്സങ്ങൾ നീക്കി നിർമ്മാണം പുനരാരംഭിച്ചത്. 800 മീറ്റർ നീളവും ഇരുവശങ്ങളിലും കാൽനടയാത്രക്കാർക്കുള്ള നടപ്പാത ഉൾപ്പെടെ 11 മീറ്റർ വീതിയുമുള്ളതാണ് പുതിയ പാലം.

Get more updates from Pudukad News on Google