വഖഫ് ബോർഡ് തർക്കത്തിൽ ഒടുവിൽ സമവായം: AP വിഭാഗത്തിന് പ്രാതിനിധ്യം നൽകാൻ തീരുമാനം, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി അംഗത്വമൊഴിയും | Kerala Waqf Board

Current: മലയാളം

തിരുവനന്തപുരം: നീണ്ട തർക്കങ്ങൾക്കൊടുവിൽ വഖഫ് ബോർഡ് പുനഃസംഘടനയിൽ എ.പി വിഭാഗത്തെ ഉൾപ്പെടുത്തി സമവായത്തിലെത്തി. എ.പി വിഭാഗം നിർദ്ദേശിക്കുന്ന പ്രതിനിധിക്ക് വഖഫ് ബോർഡിൽ അംഗത്വം നൽകാൻ ഭരണതലത്തിൽ തീരുമാനമായി.(Kerala Waqf Board Consensus AP Faction To Get Representation)
ഇതിന്റെ ഭാഗമായി മന്ത്രി എൻ. ഷംസുദ്ദീൻ വൈകുന്നേരം കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയടക്കം സംയുക്തമായി നടത്തിയ ഇടപെടലുകളാണ് പ്രതിസന്ധി പരിഹരിക്കാൻ വഴിതുറന്നത്. പുതിയ സമവായ ധാരണയുടെ അടിസ്ഥാനത്തിൽ എ.പി വിഭാഗം പ്രതിനിധി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവെക്കും.
പകരം എ.പി വിഭാഗത്തിന് വഖഫ് ബോർഡിൽ അർഹമായ പ്രാതിനിധ്യം ഉറപ്പാക്കും. നിലവിൽ പ്രഖ്യാപിച്ച വഖഫ് ബോർഡിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും എല്ലാ വിഭാഗങ്ങളെയും ഒരുമിച്ച് കൊണ്ടുപോകുമെന്നും മന്ത്രി എൻ. ഷംസുദ്ദീൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
Story Summary
A consensus has been reached regarding the Kerala Waqf Board reconstitution, agreeing to include a representative nominated by the AP Sunni faction. As part of the settlement mediated by political leaders, AP faction representative will resign as Hajj Committee Chairman, while Minister N. Samsudheen confirmed that changes will be made to the newly formed board to ensure inclusivity.


