ഇസ്രായേലിൽ സർപ്രൈസ് സന്ദർശനം നടത്തി പീറ്റ് ഹെഗ്സെത്ത്; നെതന്യാഹുവുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോർട്ട്, ഇറാന് നേരെ ആക്രമണം ഉണ്ടാകുമോ ? | Pete Hegseth
Current: മലയാളം

വാഷിംഗ്ടൺ: അടുത്ത ആഴ്ച ഇസ്രായേലിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഇസ്രായേലിൽ അപ്രതീക്ഷിത സന്ദർശനം നടത്തി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി അദ്ദേഹം രഹസ്യ കൂടിക്കാഴ്ച നടത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പിന്തുണ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ നിർണായക സന്ദർശനം.(Pete Hegseth US Defence Secretary Meets Netanyahu In Israel)
എന്നാൽ, ഈ കൂടിക്കാഴ്ചയെ സംബന്ധിച്ച് വാഷിംഗ്ടണോ ടെൽ അവീവോ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ പുറത്തുവിട്ടിട്ടില്ല. 2023 ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രായേലിൽ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. ഈ ആക്രമണത്തെത്തുടർന്ന് ഗാസ, ലെബനൻ, ഇറാൻ എന്നിവടങ്ങളിലേക്ക് യുദ്ധം വ്യാപിപ്പിച്ചത് മേഖലയിൽ വലിയ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ സൃഷ്ടിച്ചിരുന്നു. നിലവിലെ സർവേകൾ പ്രകാരം നെതന്യാഹുവിന്റെ ഭരണസഖ്യത്തിന് കേവലഭൂരിപക്ഷം ലഭിക്കാൻ പ്രയാസമായിരിക്കുമെന്നാണ് സൂചന.
അതേസമയം, പ്രതിപക്ഷത്തിനും ഭൂരിപക്ഷം കണ്ടെത്തുക എളുപ്പമാകില്ല. അതേസമയം, അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നെതന്യാഹുവിന് പരസ്യ പിന്തുണ നൽകാൻ വിസമ്മതിച്ചു. യുഎസിനെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചതിൽ നെതന്യാഹുവിന് പങ്കുണ്ടെന്ന് വിമർശിച്ച വാൻസ്, താൻ അമേരിക്കൻ തിരഞ്ഞെടുപ്പുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഇസ്രായേൽ തിരഞ്ഞെടുപ്പിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി.
Story Summary
US Defence Secretary Pete Hegseth made an unannounced visit to Israel and held a secret meeting with Prime Minister Benjamin Netanyahu ahead of the upcoming Israeli parliamentary elections. The high-profile meeting follows US President Donald Trump’s endorsement of Netanyahu, amidst ongoing regional tensions and speculation over future military operations involving Iran.



