നട്ടെല്ല് തേയ്മാനം; പ്രധാന ലക്ഷണങ്ങൾ

Current: മലയാളം

നട്ടെല്ല് തേയ്മാനം പ്രധാനമായും കഴുത്തിലും നടുവിലുമുണ്ടാകുന്ന വിട്ടുമാറാത്ത വേദന, മരവിപ്പ്, കൈകാലുകളിലേയ്ക്ക് പടരുന്ന വേദന, ഇരിക്കുമ്പോഴോ കുനിഞ്ഞുനിൽക്കുമ്പോഴോ വേദന കൂടുക, നടക്കുമ്പോൾ കാലുകൾക്ക് ഭാരക്കൂടുതൽ തോന്നുക തുടങ്ങിയ ലക്ഷണങ്ങളിലൂടെയാണ് പ്രകടമാകുന്നത്.
• വേദനയും കാഠിന്യവും: രാവിലെ എഴുന്നേൽക്കുമ്പോൾ കഴുത്തിലോ നടുവിലോ ഉണ്ടാകുന്ന കടുപ്പവും വേദനയും (20-30 മിനിറ്റിലധികം നീണ്ടുനിൽക്കാം)
• ഇരിക്കുമ്പോഴുള്ള അസ്വസ്ഥത: ഏറെ നേരം ഒരേ ഇരുപ്പിലിരിക്കുമ്പോഴോ ഡ്രൈവ് ചെയ്യുമ്പോഴോ നടുവേദന വർദ്ധിക്കുകയും, കിടക്കുമ്പോഴോ നടക്കുമ്പോഴോ ചെറിയ ആശ്വാസം ലഭിക്കുകയും ചെയ്യുക.
• വേദന പടരുക: നടുവിലോ കഴുത്തിലോ ഉള്ള വേദന തുട, നിതംബം, കൈകൾ അല്ലെങ്കിൽ പാദങ്ങൾ എന്നിവയിലേക്ക് റേഡിയേറ്റ് ചെയ്യുക (സയാറ്റിക്ക പോലെയുള്ള അവസ്ഥകൾ).
• മരവിപ്പും തരിപ്പും: കൈകളിലോ കാലുകളിലോ വിരലുകളിലോ സൂചി കുത്തുന്നതുപോലെയുള്ള തരിപ്പോ മരവിപ്പോ അനുഭവപ്പെടുക.
• ശരീരത്തിന്റെ വഴക്കം കുറയുക: മുൻപോട്ട് കുനിയാനോ, തിരിയാനോ, കഴുത്ത് വശങ്ങളിലേക്ക് ചലിപ്പിക്കാനോ മുൻപുള്ളതുപോലെ കഴിയാതെ വരിക.
• പേശികളുടെ ബലക്ഷയം: കൈകളോ കാലുകളോ ഉയർത്താനോ ഭാരമെടുക്കാനോ ഉള്ള ബുദ്ധിമുട്ടും പേശികളുടെ ബലക്കുറവും.






