"> Skip to content
Sample Header Banner
October 29, 2026
⌕
Breaking

ടെനിസിയെ നടുക്കി ജയിൽ ചാട്ടം: ജനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി അധികൃതർ, പ്രതി ആയുധധാരിയും അതീവ അപകടകാരിയുമെന്ന് മുന്നറിയിപ്പ്

October 29, 2026
Share this post to
🌐 Select your Language:

Current: മലയാളം

ടെനിസി: ടെനിസിയിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കൊലപാതക കേസ് പ്രതി ജയിൽവേലി തകർത്ത് രക്ഷപ്പെട്ടു. വടക്കുപടിഞ്ഞാറൻ ടെനിസിയിലെ നോർത്ത് വെസ്റ്റ് കറക്ഷനൽ കോംപ്ലക്സിൽ നിന്ന് ഞായറാഴ്ച രാത്രിയാണ് ജേക്കബ് അലൻ മോർലി (28) രക്ഷപ്പെട്ടത്.

സുരക്ഷാ ക്യാമറ ദൃശ്യങ്ങൾ പ്രകാരം ജയിൽ യൂണിഫോമിൽ വേലി തകർത്ത് പുറത്തുകടന്ന മോർലി സമീപത്തുനിന്ന് പിക്കപ്പ് ട്രക്ക് മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. പിന്നീട് ഇയാളുടെ വാഹനം ഇലിനോയിലെ മരിയോണിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. പ്രതിക്കായി ടെനിസിയിൽ തിരച്ചിൽ തുടരുകയാണ്.

2022ൽ സഹപ്രവർത്തകനായ കോഡി ബിർച്ച്ഫീൽഡിനെ കൊലപ്പെടുത്തിയ കേസിലാണ് മോർലിക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചത്. ഇയാളെ ടെനിസി ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഏറ്റവും കൂടുതൽ തിരയുന്ന കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 2,500 ഡോളർ പാരിതോഷികവും പ്രഖ്യാപിച്ചു.

ആയുധധാരിയും അപകടകാരിയുമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുള്ള മോർലിയെ കണ്ടാൽ സ്വയം സമീപിക്കാതെ ഉടൻ പൊലീസിനെ അറിയിക്കണമെന്ന് പൊതുജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

Get more updates from Pudukad News on Google