"> Skip to content
Sample Header Banner
October 29, 2026
⌕
Breaking

ഫ്ലോറിഡയിൽ വാഹനാപകടം: മൂന്ന് സഹോദരങ്ങൾ ഉൾപ്പെടെ ആറുപേർ വെന്തുമരിച്ചു

October 29, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഫ്ലോറിഡ: ഫ്ലോറിഡയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് സഹോദരങ്ങൾ ഉൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടു. ഫ്ലോറിഡ ടേൺപൈക്കിൽ ഒക്ടോബർ 23നാണ് അപകടമുണ്ടായത്.

അതിവേഗത്തിലെത്തിയ എസ്​യുവി കാർ റോഡ്‌സൈഡ് അസിസ്റ്റൻസ് വാഹനത്തിന്റെ പിന്നിൽ ഇടിക്കുകയും, നിയന്ത്രണം വിട്ട വാഹനം റോഡിൽ നിന്ന് തെന്നിമാറി തീപിടിക്കുകയുമായിരുന്നു. കാറിനുള്ളിൽ കുടുങ്ങിപ്പോയ ആറുപേരും സംഭവസ്ഥലത്തുവച്ചുതന്നെ വെന്തുമരിച്ചു. മരിച്ചവരിൽ മാർഷൽ ക്ലാർക്ക്-മിൽട്ടൺ – ചാൾസ് മിൽട്ടൺ സീനിയർ ദമ്പതികളുടെ മൂന്ന് മക്കളും (ചാൾസ്, ജകാര, ദൽവന), ഇവരുടെ പങ്കാളികളും ഒരു സുഹൃത്തുമാണ് ഉൾപ്പെടുന്നത്.

യൂണിവേഴ്സൽ ഒർലാൻഡോയിലെ ഹാലോവീൻ ഹൊറർ നൈറ്റ്സ് ആഘോഷങ്ങൾക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരുടെ മാതാപിതാക്കളുടെ കണ്ണീരണിഞ്ഞ പ്രതികരണം മാധ്യമങ്ങളുടെ ശ്രദ്ധനേടിയിട്ടുണ്ട്. അതേസമയം, അപകടത്തെക്കുറിച്ച് പൊലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന്റെ ഏക ആശ്വാസം ഒപ്പമുള്ള കൊച്ചുമകളാണ്.

Get more updates from Pudukad News on Google