"> Skip to content
Sample Header Banner
October 30, 2026
⌕
Breaking

വിമാനത്തിനുള്ളിൽ നായ മൂത്രമൊഴിച്ചു; യാത്രക്കാരോട് വിചിത്രമായ വോട്ടെടുപ്പ് നടത്തി പൈലറ്റ് | Delta Airlines dog incident

October 30, 2026
Share this post to
🌐 Select your Language:

Current: മലയാളം

Delta Airlines dog incident

വിമാനത്തിനുള്ളിൽ നായ മൂത്രമൊഴിച്ചതിനെത്തുടർന്ന് യാത്രക്കാരെ വിചിത്രമായ തീരുമാനമെടുക്കാൻ അനുവദിച്ച് ഡെൽറ്റ എയർലൈൻസ് പൈലറ്റ്. ന്യൂയോർക്കിലെ ലാ ഗാർഡിയ വിമാനത്താവളത്തിൽനിന്ന് പുറപ്പെടാനിരുന്ന വിമാനത്തിലായിരുന്നു സംഭവം. ക്യാബിൻ വൃത്തിയാക്കാൻ കൂടുതൽ സമയം അനുവദിച്ച് യാത്ര വൈകിപ്പിക്കണോ, അതോ മൂത്രത്തിന്റെ ദുർഗന്ധം സഹിച്ച് നിശ്ചയിച്ച സമയത്ത് തന്നെ പുറപ്പെടണോ എന്നായിരുന്നു യാത്രക്കാരുടെ മുന്നിലെ ചോദ്യം. (Delta Airlines dog incident)

സംഭവത്തിന്റെ ദൃശ്യങ്ങൾ ടെലിവിഷൻ അവതാരക ജെന്നിഫർ കോഫി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതോടെയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്. കഴിഞ്ഞ യാത്രയ്ക്കിടെ നായ വിമാനത്തിനുള്ളിൽ മൂത്രമൊഴിച്ചെന്നും ക്യാബിൻ വൃത്തിയാക്കാൻ സമയം വേണമെന്നും പൈലറ്റ് അറിയിച്ചതായി കോഫി വീഡിയോയ്‌ക്കൊപ്പം കുറിച്ചു. ദുർഗന്ധം സഹിച്ച് സമയത്ത് വീട്ടിലെത്താൻ ആഗ്രഹിക്കുന്നവർ കൈ ഉയർത്തി അറിയിക്കണമെന്നും പൈലറ്റ് ആവശ്യപ്പെട്ടതായാണ് അവരുടെ വിവരണം. കോഫി വിമാനത്തിലെ യാത്രക്കാരിയായിരുന്നില്ല. വീഡിയോയിൽ യാത്രക്കാർ കൈ ഉയർത്തി അഭിപ്രായം രേഖപ്പെടുത്തുന്നത് കാണാം. എന്നാൽ വോട്ടെടുപ്പിന്റെ അന്തിമഫലം എന്തായിരുന്നുവെന്നോ വിമാനം വൈകിയോ എന്നോ വ്യക്തമല്ല. സംഭവം നടന്ന കൃത്യമായ തീയതിയും പുറത്തുവന്നിട്ടില്ല.

 

View this post on Instagram

 

A post shared by Jennifer Coffey (@jennifercoffey)

വളർത്തുമൃഗങ്ങളെ വിമാനത്തിൽ കൊണ്ടുപോകുന്നതിനെക്കുറിച്ചും യാത്രക്കാരുടെ സൗകര്യങ്ങളെക്കുറിച്ചും വീഡിയോ വലിയ ചർച്ചയ്ക്ക് വഴിവച്ചു. വളർത്തുമൃഗങ്ങളെ വിമാനത്തിൽ അനുവദിക്കരുതെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ, നായ മൂത്രമൊഴിച്ചതിന്റെ പേരിൽ വിമാനം വൈകിപ്പിക്കേണ്ടതില്ലെന്നായിരുന്നു മറ്റുചിലരുടെ നിലപാട്. മണവും വൃത്തിയാക്കലും വലിയ പ്രശ്നമല്ലെന്നും യാത്ര തുടരാമെന്നും ചിലർ പ്രതികരിച്ചു. സംഭവത്തിൽ ഡെൽറ്റ എയർലൈൻസ് ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

Summary: Passengers on a Delta flight at New York’s LaGuardia Airport were reportedly asked to choose between delaying departure for cabin cleaning after a dog urinated onboard or flying on time despite the smell. A video showing passengers voting by raising their hands has gone viral, sparking debate about pets on flights and passenger comfort.

Get more updates from Pudukad News on Google