"> Skip to content
Sample Header Banner
October 31, 2026
⌕

പുതുക്കാട് എടിഎമ്മിൽ കവർച്ചാ ശ്രമം.

October 30, 2026
Share this post to
🌐 Select your Language:

Current: മലയാളം


തൃശൂർ: പുതുക്കാട് തുറവിൽ എ.ടി.എമ്മിൽ കവർച്ചാശ്രമം. പണം സൂക്ഷിച്ച ഭാഗം കട്ടർ ഉപയോഗിച്ച് മുറിക്കാൻ ശ്രമം. വെള്ളിയാഴ്ച പുലർച്ചെ 12.55 നാണ് സംഭവം. ബൈക്കിലെത്തിയ ഇയാൾ ആളുകളെ കണ്ടതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. സിസിടിവി കാമറകൾ സ്പ്രേ അടിച്ച് കാഴ്ച മറച്ചിരുന്നു.
രാവിലെ ബാങ്ക് അധികൃതർ എത്തിയപ്പോഴാണ് മോഷണ ശ്രമം അറിയുന്നത്. മോഷ്ടാവിന് പണം തട്ടിയെടുക്കാൻ കഴിഞ്ഞിട്ടില്ല. പുതുക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.

Get more updates from Pudukad News on Google