"> Skip to content
Sample Header Banner
October 31, 2026
⌕

കള്ളുഷാപ്പുകളിൽ ഇനി സ്ത്രീകൾക്കും ജോലി ചെയ്യാം, വിലക്ക് ചട്ടം റദ്ദാക്കി ഹൈക്കോടതി.

October 30, 2026
Share this post to
🌐 Select your Language:

Current: മലയാളം


തൃശൂർ : കള്ളുഷാപ്പുകളിൽ സ്ത്രീകൾ ജോലി ചെയ്യുന്നത് വിലക്കിക്കൊണ്ടുള്ള അബ്‌കാരി ചട്ടം റദ്ദാക്കി കേരള ഹൈക്കോടതി. ഇത്തരം വിലക്കുകൾ സ്ത്രീകളുടെ മൗലികാവകാശങ്ങൾക്കും ഭരണഘടന ഉറപ്പുനൽകുന്ന തൊഴിൽ സ്വാതന്ത്ര്യത്തിനും എതിരായ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിർണ്ണായക ഉത്തരവ്.
2002-ലെ കേരള അബ്‌കാരി ഷോപ്പ്സ് ഡിസ്പോസൽ ചട്ടങ്ങളിലെ റൂൾ 7(37) ആണ് ജസ്റ്റിസ് ഗോപിനാഥ് അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്. സ്ത്രീകളുടെ സുരക്ഷയുടെ പേര് പറഞ്ഞ് തൊഴിൽ അവസരങ്ങൾ നിഷേധിക്കാൻ സർക്കാരിന് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ 47-കാരി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.

Get more updates from Pudukad News on Google