"> Skip to content
Sample Header Banner
October 31, 2026
⌕

ഗുരുവായൂരിൽ ‘നാദദുന്ദുഭി’ സെമിനാർ

October 30, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവത്തിൻ്റെ പ്രാരംഭമായുള്ള സംഗീത സെമിനാർ ‘നാദദുന്ദുഭി ‘ നവംബർ 5 വ്യഴാഴ്ച രാവിലെ 10 മുതൽ തെക്കേ നട ശ്രീവത്സം അനക്സ് മന്ദിരത്തിലെ കൃഷ്ണ ഗീതി ഹാളിൽ നടക്കും. പ്രശസ്ത സിനിമാ പിന്നണി ഗായിക പ്രൊഫ.ലതിക ഉദ്ഘാടനം നിർവ്വഹിക്കും. കൃഷ്ണ ഗീതവും ഭക്ത നിർവൃതിയും എന്ന വിഷയത്തിൽ സംഗീത നിരൂപകൻ ഡോ.സജിത്ത് ഏവൂരേത്ത് (അസോസിയേറ്റ് പ്രൊഫസർ, എസ്.ഡി കോളേജ്, ആലപ്പുഴ ) പ്രബന്ധം അവതരിപ്പിക്കും.

തുടർന്ന് ശബ്ദത്തെ അറിയൂ; മനോഹര പാടൂ എന്ന വിഷയം ഡോ.ലക്ഷ്മി അരവിന്ദാക്ഷൻ അവതരിപ്പിക്കും. ചെമ്പൈ സംഗീതോത്സവ സബ്ബ് കമ്മറ്റി അംഗം ശ്രീ .ആ നയടി പ്രസാദ് മോഡറേറ്ററാകും. ഡോ.ഗുരുവായൂർ കെ.മണികണ്ഠൻ സ്വാഗതവും ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ കെ.ബിനു നന്ദിയും രേഖപ്പെടുത്തും..വിവിധ സംഗീത കോളേജുകൾ, സ്കൂൾ ഓഫ് ഡ്രാമ, തൃശൂർ, എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും സംഗീതാസ്വാദകരായ ഭക്തരും സെമിനാറിൽ പങ്കെടുക്കും.

സംഗീത കലാനിധി ശ്രീ ചെമ്പൈ വൈദ്യനാഥ ഭാഗവതർ ഉപയോഗിച്ചിരുന്ന തംബുരു ചെമ്പൈയുടെ ഭവനത്തിൽ നിന്ന് നവംബർ 5ന് ഏറ്റുവാങ്ങി വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തോടെ നവംബർ 6 ന് വൈകിട്ട് 5മണിയോടെ ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടമഞ്ജുളാൽ പരിസരത്ത് എത്തിച്ചേരും. ഇവിടെ നിന്നും ഗജവീരൻമാരുടെയും മംഗളവാദ്യഘോഷത്തിൻ്റെയും അകമ്പടിയോടെ തംബുരു ഘോഷയാത്രയെ ആചാരപ്രൗഢിയോടെ ദേവസ്വം ചെയർമാനും ഭരണ സമിതി അംഗങ്ങളും ഭക്തജനങ്ങളും ചേർന്ന് വരവേൽക്കും. തുടർന്ന് മേൽപുത്തൂർ ആഡിറ്റോറിയത്തിലെ സംഗീത മണ്ഡപത്തിൽ തംബുരു സ്ഥാപിക്കും.

Get more updates from Pudukad News on Google