"> Skip to content
Sample Header Banner
October 31, 2026
⌕

ഗുരുവായൂരിൽ ഇനി എല്ലാ ദിവസവും വിർച്വൽ ക്യൂ ദർശനം

October 30, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഗുരുവായൂർ : ക്ഷേത്ര ത്തി ലെത്തുന്ന ഭക്തർക്ക് എല്ലാ ദിവസവും സുഗമമായ ക്ഷേത്ര ദർശനം ഒരുക്കുന്നതിനായുള്ള വിർച്വൽ ക്യൂ ദർശന സംവിധാനം നവംബർ ഒന്നുമുതൽ നിലവിൽ വരും. പതിവ് വരി നിന്നുള്ള ദർശനത്തിനൊപ്പം വിർച്വൽ ക്യൂ വഴിയുള്ള ദർശനവും നടപ്പാകുന്നതോടെ വേഗത്തിലും സമയബന്ധിതമായും ദർശനം സാധ്യമാകും. ഭക്തരുടെ നീണ്ട കാലത്തെ ആവശ്യമാണ് ഇപ്പോൾ സഫലമാകുന്നത്. നവംബർ 20, 21, 22 തീയതികളിൽ വീർച്വൽ ക്യൂ ഉണ്ടാകില്ല.

സാധാരണ ദിവസങ്ങളിൽ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1 വരെ 6 സ്ലോട്ടുകളും, വൈകുന്നേരം 2 സ്ലോട്ടുകളും ആകെ 8 സ്ലോട്ടുകളിലായി ദിവസം 2400 പേർക്ക് ദർശനം അനുവദിക്കും. (ഉദയാസ്തമന പൂജയുള്ള ദിവസങ്ങളിൽ വൈകുന്നേരം മാത്രമേ വിർച്വൽ ക്യൂദർശനം ഉണ്ടാകൂ).ഓരോ മാസവും 25-ാം തീയതി മുതൽ അടുത്ത മാസത്തേക്കുള്ള വെർച്വൽ ക്യൂ ബുക്കിങ് ആരംഭിക്കും.ഗുരുവായൂർ വെർച്വൽ ക്യൂ ബുക്ക് ചെയ്യാനുള്ള ഔദ്യോഗിക വെബ്സൈറ്റ്:guruvayurdevaswom.in

ഇതിൽ നിന്ന് മാത്രം ബുക്ക് ചെയ്യുക. മറ്റു പല വ്യാജ വെബ്സൈറ്റുകളും ഉണ്ട്, അവയിൽ പണം അടയ്ക്കരുത്.അന്നദാന വഴിപാടിലേക്ക് 25 രൂപ ഫീസ് അടച്ചാൽ ബുക്കിംഗ് പൂർത്തിയാകും, . അനാവശ്യമായി ബുക്കിങ്ങ് നടത്തുകയും ദർശനത്തിന് വരാതിരിക്കുകയും ചെയ്യുന്ന പ്രവണത ഒഴിവാക്കാനാണ് അന്നദാന വഴിപാട് ഫണ്ടിലേക്ക് 25 രൂപ ഏർപ്പെടുത്തിയിരിക്കുന്നത്.

ഭക്തരുടെ സൗകര്യാർത്ഥം ഗുരുവായൂർ ദേവസ്വം ഓഫീസിൽ 2027 ജനുവരി ഒന്നു മുതൽ ഇ ഓഫീസ് സംവിധാനം നടപ്പിലാക്കും. ഫയൽ വർക്ക് സംവിധാനം പൂർണമായും ഇ ഓഫീസിലേക്ക് മാറും. ഭക്ത കേന്ദ്രിതമായ മികച്ച സേവനവുംഒപ്പം കടലാസ് രഹിത ഓഫീസെന്ന ലക്ഷ്യവും ഫലപ്രദമായി നടപ്പാകും. നെറ്റ് വർക്കിങ്ങ് പ്രവൃത്തികൾക്ക് ടെണ്ടർ നടപടി തുടങ്ങിയിട്ടുണ്ട്.

പൂർണമായും സോഫ്റ്റ് വെയർ അടിസ്ഥാനമാക്കി ദേവസ്വത്തിൻ്റെ അക്കൗണ്ടിങ്ങ് സംവിധാനം നവീനമാക്കും. ദേവസ്വത്തിൻ്റെ എല്ലാ സ്ഥാപനങ്ങളെയും ഡിജിറ്റൽ അക്കൗണ്ടിങ്ങ് സംവിധാനത്തിൻ്റെ പരിധിയിലാക്കും ഇതിനായുള്ള പ്രാഥമിക പഠനം നടത്തിക്കഴിഞ്ഞു. ലോജിക്കൽ സ്റ്റെപ്സ് എന്ന സ്ഥാപനമാണ് സോഫ്റ്റ് വെയർ സൊലൂഷൻസ് ഡവലപ് ചെയ്യുന്നത്.

Get more updates from Pudukad News on Google