"> Skip to content
Sample Header Banner
October 30, 2026
⌕
Breaking

കണ്ണൂരിലെ കിഫ്ബി ഭൂമിയേറ്റെടുക്കൽ; വിജിലൻസ് അന്വേഷണത്തിന് ഉത്തരവ് | KIIFB land acquisition

October 30, 2026
Share this post to
🌐 Select your Language:

Current: മലയാളം

KIIFB land acquisition

തിരുവനന്തപുരം: കണ്ണൂർ ജില്ലയിൽ കിഫ്ബി മുഖേന ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട നടപടികളിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവായി ( KIIFB land acquisition). 4,896 ഏക്കർ ഭൂമി 12,240 കോടി രൂപ ചെലവിൽ ഏറ്റെടുക്കാൻ അനുമതി നൽകിയതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലെ വീഴ്ചകളാണ് വിശദമായ അന്വേഷണത്തിന് വിധേയമാക്കുക. സംസ്ഥാന വിജിലൻസിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.

കിഫ്ബിയുടെ 33-ാമത് യോഗത്തിലെ തീരുമാനപ്രകാരം പാലക്കാട്, കണ്ണൂർ ജില്ലകളിലായി ആകെ 5,336 ഏക്കർ ഭൂമി 12,710 കോടി രൂപ ചെലവിൽ ഏറ്റെടുക്കാൻ അംഗീകാരം നൽകിയിരുന്നു. ഇതിൽ പാലക്കാട് ജില്ലയിൽ 470 ഏക്കറും കണ്ണൂരിൽ 4,896 ഏക്കറുമാണ് ഉൾപ്പെട്ടിരുന്നത്.

സാമ്പത്തിക ന്യായീകരണവും നടപടിക്രമങ്ങളും അന്വേഷണ പരിധിയിൽ

വ്യക്തമായ വാണിജ്യ പ്രായോഗികതയോ സാമ്പത്തിക ന്യായീകരണമോ ഇല്ലാതെ ഇത്രയും വിപുലമായ ഭൂമിയേറ്റെടുക്കലിന് തീരുമാനമെടുത്തത് പൊതുഖജനാവിന് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന ആശങ്ക ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. 2013ലെ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരമുള്ള നടപടികളിൽ സാമ്പത്തിക ജാഗ്രതയും ഉത്തരവാദിത്തവും പൊതുഫണ്ടുകളുടെ വിനിയോഗത്തിലെ സുതാര്യതയും ഉറപ്പാക്കിയിട്ടുണ്ടോയെന്നും പരിശോധിക്കേണ്ടതുണ്ട്.

ഭൂമിയേറ്റെടുക്കാൻ സ്വീകരിച്ച യുക്തിയും മാനദണ്ഡങ്ങളും, ഭൂമിയുടെ വിലയും നഷ്ടപരിഹാരവും നിശ്ചയിക്കുന്നതിൽ നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോയെന്നും വിജിലൻസ് പരിശോധിക്കും.

മൂല്യനിർണയ പ്രക്രിയയിൽ ക്രമക്കേടുകളോ കൃത്രിമങ്ങളോ നടന്നിട്ടുണ്ടോ, ഭൂമിയേറ്റെടുക്കൽ തീരുമാനത്തെ സ്വാധീനിക്കുന്ന തരത്തിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കോ മറ്റ് നിക്ഷിപ്ത താൽപ്പര്യങ്ങൾക്കോ പങ്കുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട തീരുമാനങ്ങളുടെയും സാമ്പത്തിക ഇടപാടുകളുടെയും നടപടിക്രമങ്ങളുടെയും വിശദാംശങ്ങൾ പരിശോധിച്ച് സമഗ്രമായ അന്വേഷണം നടത്താനാണ് ഉത്തരവിലൂടെ വിജിലൻസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Story Summary:
The Kerala government has ordered a Vigilance investigation into the land acquisition process carried out through KIIFB in Kannur district. The probe will examine the approval to acquire 4,896 acres at an estimated cost of ₹12,240 crore, including the valuation and compensation procedures, compliance with the 2013 land acquisition law, possible irregularities and any alleged vested interests influencing the decision. The investigation will also consider the wider land acquisition approval covering Kannur and Palakkad districts.

Get more updates from Pudukad News on Google