ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസ്; സ്ഥാപക ചെയർമാൻ പ്രേംകുമാറിന് ജാമ്യം | BLM case

Current: മലയാളം

കോഴിക്കോട്: ആയിരം കോടിയിലേറെ രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയ ബിഎൽഎം കേസിൽ അറസ്റ്റിലായ സ്ഥാപക ചെയർമാൻ പ്രേംകുമാറിന് കോടതി ജാമ്യം അനുവദിച്ചു (BLM case). ചെന്നൈയിൽനിന്ന് വ്യാഴാഴ്ച രാത്രി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത പ്രേംകുമാറിനെ കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ വിട്ടയച്ചത്.
അറസ്റ്റുമായി ബന്ധപ്പെട്ട് നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചതായാണ് റിപ്പോർട്ട്. അറസ്റ്റിന്റെ കൃത്യമായ കാരണവും സാഹചര്യങ്ങളും രേഖാമൂലം പ്രതിയെ അറിയിച്ചില്ലെന്നും അറസ്റ്റ് വിവരം അടുത്ത ബന്ധുവിനെയോ സുഹൃത്തിനെയോ നിശ്ചിത ചട്ടപ്രകാരം അറിയിച്ചില്ലെന്നും പ്രതിഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടി.
അറസ്റ്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലെ വീഴ്ചകൾ ഗൗരവത്തിലെടുത്ത കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
ക്രൈംബ്രാഞ്ചിനെതിരെ ആരോപണവുമായി പ്രേംകുമാർ
ജാമ്യം ലഭിച്ചതിനു പിന്നാലെ ക്രൈംബ്രാഞ്ചിന്റേത് കള്ളക്കേസാണെന്ന് പ്രേംകുമാർ പ്രതികരിച്ചു. നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ബിഎൽഎം കേസിൽ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം തുടരുകയാണ്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.
Story Summary : A Kozhikode court has granted conditional bail to BLM founder chairman Premkumar, who was arrested by the Crime Branch in a case involving alleged financial irregularities exceeding ₹1,000 crore. The court reportedly accepted the defence argument that mandatory arrest procedures had not been followed, including failure to communicate the grounds of arrest in writing and inform a relative or friend as required. The Crime Branch investigation is continuing.





