"> Skip to content
Sample Header Banner
October 31, 2026
⌕
Breaking

ഗുരുവായൂരിൽ ‘നീതി’ വിളക്കാഘോഷം ഞായറാഴ്ച

October 31, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഗുരുവായൂർ : ഏകാദശി വിളക്കാഘോഷങ്ങളിൽ പുരാതനമായ കോടതി വിളക്ക് ഈ വര്ഷം മുതൽ നീതി വിളക്കായി ആഘോഷിക്കും . ചാവക്കാട് അഭിഭാഷകരുടെയും ജീവനക്കാരുടെ നേതൃത്വത്തിൽഞായറാഴ്ച “നീതി വിളക്ക്” സമ്പൂർണ്ണ നെയ് വിളക്കായാണ് ആഘോഷിക്കുന്നത്.ക്ഷേത്രത്തിൽ രാവിലെ ഏഴ് മണിക്കുള്ള ശീവേലിക്കും വൈകുന്നേരത്തെ ശീവേലിയോടനുബന്ധിച്ചുള്ള മേളത്തിനും, ചൊവ്വല്ലൂർ മോഹ നവാര്യർ, തൃപ്രയാർ അനിയൻ മാരാർ എന്നിവർ നേതൃത്വം നൽകും.

ഗജവീരൻ ദാമോദർ ദാസ് ഭഗവാൻ്റെ തിടമ്പും കോലവും ഏൽക്കും. ഗജവീരന്മാ രായ വിഷ്ണു‌, രവി കൃഷ്‌ണയും പറ്റാനകളാകും . വൈകീട്ട് ശീവേലിക്ക് ശേഷം അമ്പലിത്തനകത്ത് മുരളി ഗുരുവായൂരിൻ്റെ നേത്യ ത്വത്തിലുള്ള സ്പെഷ്യൽ നാദസ്വര കച്ചേരിയും വൈകീട്ട് 6.15 മുതൽ 7.45 വരെ മേള കലാരത്നം കക്കാട് രാജപ്പൻ മാരാർ, കല്ലൂർ ഉണ്ണികൃഷ്‌ണൻ മാരാർ അതുൽ മാരാർ എന്നിവരുടെ ത്രിബിൾ തായമ്പകയും, രാത്രി പ്രദക്ഷിണ സമയം ഇടക്ക വാദനത്തിന് മുരളി ഗുരുവായൂർ, ജയൻ തിരുവില്ല്വാമല, കൃഷ്‌ണ ദാസ് തൃപ്പൂണിത്തുറ, എന്നിവരുടെ നേതൃത്വത്തിൽ ഉണ്ടായിരിക്കും

രാവിലെ 6 മണി മുതൽ വൈകിട്ട് 10 മണിവരെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറും . കാലത്ത് 6 മണിക്ക് ചേരുന്ന ഉദ്ഘാടന സമ്മേളനശേഷം അഷ്ടപദി /കേളി, ഭരതനാട്യം, മോഹിനിയാട്ടം, നൃത്തങ്ങൾ, വീണക്കച്ചേരി, തിരുവാതിരകളികൾ, ക്ലാസ്സിക്കൽ ഡാൻസ്, ഭക്തിഗാനമേള, പാഠകം, ഫ്യൂഷൻ ഡാൻസ്, എന്നിവ വൈകീട്ട് 6 മണിവെരെയും ഉണ്ടാകുംതുടർന്ന് 6.05 ന് ചേരുന്ന രണ്ടാം പകുതിയിലെ ഉദ്ഘാടന സമ്മേളനശേഷം കലാപരിപാടികൾ തുടരുന്നതും 6.30 മുതൽ 8.30 സംഗീതാർച്ചനയും അതിനുശേഷം നൃത്തനൃത്യങ്ങൾ ഗാനാ ലാപനങ്ങൾ, തിരുവാതിരകളികൾ എന്നിവ രാത്രി 10 മണിവരെയും ഉണ്ടായിരിക്കും .ജൂഡീഷ്യൽ ഉദ്യോഗസ്ഥർ, അഭിഭാഷകർ, അഡ്വ: ക്ലാർക്കുമാർ, കോടതി ജീവനക്കാർ, അവരുടെ കുടുംബാംഗങ്ങൾ, പ്രത്യേകം ക്ഷണിക്കപ്പെട്ട കലാകാരന്മാർ എന്നിവരുടെ കൂട്ടായ്മയാണ് വിവിധ കലാപരിപാടികൾ അവതരിപ്പിക്കുന്നത്.

വാർത്ത സമ്മേളനത്തിൽ നീതി വിളക്ക് സെലിബ്രേഷൻ കമ്മിറ്റി സെക്രട്ടറി, അഡ്വ: സി. സുഭാഷ്കുമാർ, ജനറൽ കൺവീനർ അഡ്വ: മുളളത്ത് വേണുഗോപാലൻ, അഡ്വ: കെ.ബി. ഹരിദാസ്, അഡ്വ: കെ.ഡി.വിനോജ്, അഡ്വ: സി.രാജഗോപാലൻ,അഡ്വ. വി എസ് . ശിവശങ്കരൻ, അഡ്വ. പ്രത്യുഷ്.ക്ലാർക്ക് അസോസിയേഷൻ പ്രതിനിധി ടി ആർ . അജിത് കുമാർ. എന്നിവർ പങ്കെടുത്തു

Get more updates from Pudukad News on Google