"> Skip to content
Sample Header Banner
October 31, 2026
⌕
Breaking

ഒളിക്യാമറ വിവാദം; മുൻ കെപിസിസി ജനറൽ സെക്രട്ടറി കൃപ ആൽവയെ കോൺഗ്രസിൽനിന്നു പുറത്താക്കി

October 31, 2026
Share this post to
🌐 Select your Language:

Current: മലയാളം

സിദ്ധരാമയ്യ ഉൾപ്പെടെ കർണാടകയിലെ കോൺഗ്രസ് നേതാക്കളെ ലക്ഷ്യമിട്ടു നടന്ന വ്യാജ ഒളിക്യാമറ ഓപ്പറേഷനിൽ പങ്കുണ്ടെന്ന ആരോപണത്തെ തുടർന്ന് മുൻ കെപിസിസി ജനറൽ സെക്രട്ടറി കൃപ ആൽവയെ കോൺഗ്രസിൽനിന്നു പുറത്താക്കി.

ആറ് വർഷത്തേക്കാണ് പാർട്ടിയിൽനിന്നു പുറത്താക്കിയത്. വിഷയം മാധ്യമങ്ങളിൽ വൻതോതിൽ ചർച്ചയായതും പാർട്ടിക്കുണ്ടാക്കിയ മാനക്കേടും കണക്കിലെടുത്താണു നടപടിയെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എം. നാരായണസ്വാമി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

ഒളിക്യാമറ വിവാദത്തിൽ പേര് ഉയർന്നുവന്ന സാഹചര്യത്തിലും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനാലും കെപിസിസി അധ്യക്ഷന്റെ നിർദേശപ്രകാരമാണും നടപടിയെന്നും ഉത്തരവിലുണ്ട്.

വിഷയത്തിൽ വിശദീകരണം തേടി കൃപ ആൽവയ്ക്കു കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നെങ്കിലും അവർ ഇതുവരെ മറുപടി നൽകിയിരുന്നില്ല. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് എതിരെ അപകീർത്തികരമായ വിഡിയോ നിർമിച്ചതിനു പിന്നിൽ കൃപ ആൽവയാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.

കൂടാതെ, ഈ വിഡിയോ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത് തടഞ്ഞ് അദ്ദേഹം കോടതിയിൽനിന്ന് ഇടക്കാല ഉത്തരവും നേടിയിരുന്നു.

സിദ്ധരാമയ്യയ്‌ക്കെതിരായ ലൈംഗിക പീഡന ആരോപണം അടങ്ങിയ ഒളിക്യാമറ ദൃശ്യങ്ങൾ പൂർണമായും കെട്ടിച്ചമച്ചതും ബോധപൂർവം നിർമിച്ചതുമായ കഥ മാത്രമാണെന്ന് ബെംഗളൂരു പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കേസിൽ ശേഖരിച്ച തെളിവുകളും മൊഴികളും പരിശോധിച്ചതിൽനിന്നു വിഡിയോയിൽ പറയുന്ന തരത്തിലുള്ള ഒരു സംഭവം നടന്നിട്ടേയില്ലെന്നാണ് പൊലീസ് കണ്ടെത്തിയത്.

Get more updates from Pudukad News on Google