"> Skip to content
November 5, 2026
⌕

ബംഗളൂരുവിൽ IT പാർക്കുകൾ സന്ദർശിച്ച് കന്നഡ അനുകൂല പ്രവർത്തകർ: തദ്ദേശീയർക്ക് ജോലി ഉറപ്പാക്കണമെന്ന് ആവശ്യം | Bengaluru IT Parks

November 3, 2026
Share this post to
🌐 Select your Language:

Current: മലയാളം

Bengaluru IT Parks

ബംഗളൂരു: കർണാടകയിലെ സ്വകാര്യ സ്ഥാപനങ്ങളിലും ഐ.ടി കമ്പനികളിലും തദ്ദേശീയരായ കന്നഡികർക്ക് മുൻഗണനയും തൊഴിലവസരങ്ങളും നൽകണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കി കന്നഡ സംഘടനകൾ. ടി.എ. നാരായണ ഗൗഡയുടെ നേതൃത്വത്തിലുള്ള ‘കർണാടക രക്ഷന വേദി’ പ്രവർത്തകർ ബംഗളൂരുവിലെ പ്രമുഖ ഐ.ടി പാർക്കുകളിലും സ്വകാര്യ കമ്പനികളിലും നേരിട്ടെത്തി നിവേദനം നൽകാൻ ആരംഭിച്ചു.(Bengaluru IT Parks Pro Kannada Activists Demand Local Jobs KRV)

നവംബർ 1 കന്നഡ രാജ്യോത്സവ ദിനം മുതൽ ആരംഭിച്ച ഒരു മാസം നീണ്ടുനിൽക്കുന്ന പ്രചാരണ പരിപാടിയുടെ ഭാഗമായാണ് പ്രവർത്തകർ ഐ.ടി മേഖലകളിലേക്ക് എത്തിയത്. പ്രമുഖ കേന്ദ്രങ്ങളിൽ സംഘടനാ ഭാരവാഹികൾ സന്ദർശനം നടത്തുകയും കമ്പനി മാനേജ്‌മെന്റുകൾക്ക് നിവേദനം കൈമാറുകയും ചെയ്തു. കമ്പനികളിലെ ആകെ ജീവനക്കാരുടെ എണ്ണം, കന്നഡികരുടെ അനുപാതം, കഴിഞ്ഞ മൂന്ന് വർഷത്തെ റിക്രൂട്ട്‌മെന്റ് വിവരങ്ങൾ എന്നിവ ലഭ്യമാക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.

കമ്പനികളിൽ നേരിട്ടെത്തി ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്നും വിഷയം ചർച്ചകളിലൂടെയും നിയമപരമായും പരിഹരിക്കുമെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ സർക്കാരിന്റെ അഭ്യർത്ഥന തള്ളി സംഘടന പ്രചാരണവുമായി മുന്നോട്ട് പോവുകയാണ്. കർണാടകയിലെ വിഭവങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഉപയോഗിക്കുന്ന കമ്പനികൾ പ്രാദേശിക യുവാക്കളുടെ തൊഴിൽ സ്വപ്നങ്ങളോട് നീതി പുലർത്തണമെന്നാണ് സംഘടനയുടെ നിലപാട്.

Story Summary

Pro-Kannada activists from the Karnataka Rakshana Vedike (KRV) have started visiting IT parks and private companies across Bengaluru, demanding hiring priority and job opportunities for locals. Despite Deputy Chief Minister DK Shivakumar’s appeal to avoid direct visits, KRV delegations submitted memorandums to major IT firms seeking workforce data and fair local recruitment practices.

Get more updates from Pudukad News on Google