"> Skip to content
November 3, 2026
⌕

‘പബ്ജി കളിക്കുമായിരുന്നു’; പഞ്ച്കുളയിൽ ആറുവയസുകാരിയെ ആക്രമിച്ച സംഭവത്തിൽ വീഡിയോ ഗെയിമുകളെ കുറ്റപ്പെടുത്തി ബന്ധു | Panchkula school assault case

November 3, 2026
Share this post to
🌐 Select your Language:

Current: മലയാളം

Panchkula school assault case

 

ഹരിയാനയിലെ പഞ്ച്കുളയിൽ സർക്കാർ സ്കൂളിലെ ക്ലാസ് മുറിയിൽ ആറുവയസുകാരിയെ എട്ടുവയസുകാരൻ ക്രൂരമായി മർദിച്ച സംഭവത്തിൽ വീഡിയോ ഗെയിമുകളെ കുറ്റപ്പെടുത്തി പെൺകുട്ടിയുടെ അമ്മാവൻ. ആക്രമണം നടത്തിയ കുട്ടിക്ക് അക്രമസ്വഭാവമുള്ള ഗെയിമുകൾ കളിക്കുന്ന ശീലമുണ്ടായിരുന്നുവെന്നും പബ്ജി ഉൾപ്പെടെയുള്ള ഗെയിമുകൾ കളിച്ചിരുന്നതായി കുട്ടിയുടെ പിതാവും സ്ഥിരീകരിച്ചെന്നും അമ്മാവൻ ഫാസിൽ ആരോപിച്ചു. (Panchkula school assault case)

ഒക്ടോബർ 28നായിരുന്നു സംഭവം. ഒഴിഞ്ഞ ക്ലാസ് മുറിയിൽ മൂന്നാം ക്ലാസ് വിദ്യാർഥി പെൺകുട്ടിയെ ഇടിക്കുകയും ചവിട്ടുകയും ചെയ്തതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കല്ലും പൂച്ചട്ടിയും ഉൾപ്പെടെയുള്ള വസ്തുക്കൾ ഉപയോഗിച്ച് കുട്ടിയുടെ തലയ്ക്ക് പരിക്കേൽപ്പിക്കാനും ശ്രമിച്ചതായി ദൃശ്യങ്ങളിൽ കാണാം. പെൺകുട്ടിയെ കളിയാക്കിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനുശേഷം ഒഴിഞ്ഞ ക്ലാസ് മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് ആക്രമിച്ചതെന്നാണ് ബന്ധുവിന്റെ ആരോപണം.

ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആദ്യം ചണ്ഡിഗഡിലെ പി.ജി.ഐ.എം.ഇ.ആറിൽ പ്രവേശിപ്പിച്ചു. ഏകദേശം 40 മണിക്കൂറിനുശേഷമാണ് കുട്ടിക്ക് ബോധം തിരിച്ചുകിട്ടിയത്. നിലവിൽ അപകടനില തരണം ചെയ്ത പെൺകുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്നും ഡോക്ടർമാർ നിരീക്ഷിച്ചുവരികയാണെന്നും അമ്മാവൻ പറഞ്ഞു.
സംഭവത്തിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് രണ്ട് ജൂനിയർ ബേസിക് ട്രെയിനിങ് അധ്യാപകരെ ഹരിയാന വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. ഹരിയാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ജില്ലാ വിദ്യാഭ്യാസ ഓഫീസറോട് സംഭവത്തിൽ വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. കൂടാതെ, അന്വേഷണം നടത്താൻ സർക്കാർ അഞ്ചംഗ സമിതിയെ നിയോഗിക്കുകയും സംസ്ഥാനത്തെ സ്കൂളുകളിൽ സുരക്ഷാ പരിശോധന നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സംഭവത്തിൽ ഉത്തരവാദികളെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി മഹിപാൽ ധണ്ഡ അറിയിച്ചു. അതേസമയം, കുട്ടിയുടെ ഗെയിം ശീലം ആക്രമണത്തിന് കാരണമായെന്ന ബന്ധുവിന്റെ ആരോപണം സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല.

Summary: An eight-year-old boy allegedly assaulted a six-year-old girl inside a government school classroom in Panchkula, Haryana. The victim’s uncle claimed the boy played violent video games, including PUBG, but no independent evidence has established a link between gaming and the assault. Two teachers have been suspended, and a five-member panel is investigating the incident.

Get more updates from Pudukad News on Google