അപകടത്തിൽ പരിക്കേറ്റ രോഗിയെ വഴിയിലിറക്കിവിടാൻ ശ്രമിച്ചതായി ആംബുലൻസ് ജീവനക്കാർക്കെതിരെ പരാതി | Thiruvananthapuram Kachani ambulance incident

Current: മലയാളം

തിരുവനന്തപുരം: അപകടത്തിൽ പരിക്കേറ്റ രോഗിയെ ആശുപത്രിയിലെത്തിക്കാതെ വഴിയിൽ ഇറക്കിവിടാൻ ശ്രമിച്ചതായി ആംബുലൻസ് ജീവനക്കാർക്കെതിരെ പരാതി (Thiruvananthapuram Kachani ambulance incident). തിരുവനന്തപുരം കാച്ചാണി പെട്രോൾ പമ്പിന് സമീപമാണ് സംഭവം. ആംബുലൻസ് ജീവനക്കാരുടെ നടപടിയിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്തെത്തി.
അപകടത്തിൽ പരിക്കേറ്റ രോഗിയുമായി എത്തിയ ആംബുലൻസ് പെട്ടെന്ന് വഴിയരികിൽ നിർത്തി രോഗിയെ പുറത്തിറക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ ഇടപെടുകയും ജീവനക്കാരുമായി തർക്കത്തിലേർപ്പെടുകയും ചെയ്തു.
നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് രോഗിയെ വീണ്ടും ആംബുലൻസിൽ കയറ്റി. എന്നാൽ, ആംബുലൻസ് മുന്നോട്ടുപോയതിനുശേഷം വീണ്ടും രോഗിയെ വഴിയിലിറക്കാൻ ജീവനക്കാർ ശ്രമിച്ചതായും പ്രദേശവാസികൾ ആരോപിക്കുന്നു.
സംഭവത്തിൽ ആംബുലൻസ് ഡ്രൈവർക്കും ജീവനക്കാർക്കുമെതിരെ നടപടി വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Story Summary:
An ambulance crew in Kachani, Thiruvananthapuram, allegedly attempted to drop an accident victim by the roadside instead of taking the patient to hospital. Local residents intervened and protested, forcing the crew to take the patient back into the ambulance. Residents further alleged that the crew tried to drop the patient again after moving ahead.




