കാപ്പ ലംഘിച്ച പ്രതികൾ പിടിയിൽ

കാപ്പ നിയമ ലംഘനം നടത്തിയ രണ്ട് പ്രതികൾ അറസ്റ്റിൽ. ചിയ്യാരം സ്വദേശി ചീരമ്പത്ത് വീട്ടിൽ സച്ചിൻ (29),പാടൂക്കാട് സ്വദേശി ചിയ്യാരത്ത് വീട്ടിൽ അമൽ (21) എന്നിവരെയാണ് തൃശൂർ സിറ്റി പോലീസ് പിടികൂടിയത്.
തൃശൂർ റെയ്ഞ്ച് ഡെപ്യൂട്ടി പോലീസ് ഇൻസ്പെക്ടർ ജനറലിൻറെ ഉത്തരവു പ്രകാരം ജില്ലയിൽ നിന്നും നെടുപുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ കാപ്പ പ്രതിയായ സച്ചിനെ ഒൻപത് മാസത്തേക്കും ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിലെ കാപ്പ പ്രതിയായ അമലിനെ ആറ് മാസത്തേക്കും ജില്ലയിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
മണ്ണുത്തിയിലെ ഒരു ബാർ പരിസരത്തുനിന്നാണ് സച്ചിനെ പിടികൂടിയത് .
സച്ചിന് തൃശൂർ സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി പതിനൊന്നോളം ക്രിമിനൽ കേസുകളാണ് നിലവിലുള്ളത്.
തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ചെമ്പോട്ടിൽ ലൈനിലുള്ള ഹോട്ടലിൽ നിന്നുമാണ് അമലിനെ പിടികൂടിയത്. കാപ്പ പ്രതിയായ അമലിന് വിയ്യൂർ, ടൗൺ ഈസ്റ്റ് എന്നീ പോലീസ് സ്റ്റേഷനുകളിലെ ഏഴോളം ക്രിമിനൽ കേസുകളിലെ പ്രതിയാണ്.










