ഐ ടി യു ബാങ്കിൽ വായ്പാ അദാലത്ത് നടത്തി : ഇരുന്നൂറോളം പേർ പങ്കെടുത്ത അദാലത്തിൽ തീർപ്പാക്കിയത് 20 കോടി രൂപയുടെ വായ്പകൾ

ഇരിങ്ങാലക്കുട : ടൗൺ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായ്പാ അദാലത്തിൽ ഇരുന്നൂറോളം പേർ പങ്കെടുത്തു. 20 കോടി രൂപയുടെ വായ്പകളാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം അദാലത്തിൽ തീർപ്പാക്കിയത്.
തൃശൂർ ജോയിന്റ് രജിസ്ട്രാർ പി. രാമചന്ദ്രൻ, മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാർ ബിജു. ഡി. കുറ്റിക്കാട്ട്, ബാങ്ക് അഡ്മിനിസ്ട്രേറ്റർ സി. ആർ. ഗോപീകൃഷ്ണൻ, അഡ്വൈസർമാരായ കെ. മോഹനൻ, ഇ.ജെ. കുര്യൻ, ബാങ്ക് മാനേജിംഗ് ഡയറക്ടർ എ. എൽ. ജോൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അദാലത്ത്.
ബാങ്ക് മാനേജർമാരും ജീവനക്കാരും പങ്കെടുത്തു.
രാവിലെ 9.30ന് ആരംഭിച്ച അദാലത്ത് വൈകീട്ട്
6 മണിയോടെയാണ് സമാപിച്ചത്.
Get more updates from Pudukad News on Google




