Skip to content
November 13, 2026
⌕

ക്ഷേത്രക്കുളത്തിൽ സാഹോദരങ്ങൾ മുങ്ങി മരിച്ചു

November 12, 2026
Share this post to

ഗുരുവായൂർ : വടക്കേക്കാട്മണികണ്ഠേശ്വരം ഉമാ മഹേശ്വര ക്ഷേത്രക്കുളത്തിൽ സഹോദരങ്ങൾമുങ്ങി മരിച്ചു.ക്ഷേത്രത്തിന് സമീപം ക്വാർട്ടേഴ്സിൽ താമസിക്കുന്ന മേലേപുരയിൽ പ്രദീപ്,സജിത ദമ്പതികളുടെ മക്കളായ സായ്ദീപും(8)സായ് കൃഷ്ണ(6)യുമാണ് മരിച്ചത്.

രണ്ട് പേരും തിരുവളയന്നൂർ സ്കൂളിലെ വിദ്യാർഥികളാണ്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ മണികണ്ഠേശ്വരം ഉമാ മഹേശ്വര ക്ഷേത്രക്കുളത്തിലാണ് സംഭവം. ഉടൻ തന്നെ ഇരുവരെയും നാട്ടുകാരും പോലീസും ചേർന്ന് ശാന്തി നേഴ്സിഗ് ഹോമിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങിയിരുന്നു

Get more updates from Pudukad News on Google