Skip to content
November 13, 2026
⌕

ഗുരുവായൂർ ക്ഷേത്ര നടയിൽ സെക്യൂരിറ്റിക്കാരുടെ ഗുണ്ടാരാജ്

November 13, 2026
Share this post to

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര നടയിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ ഗുണ്ടാ രാജ് എന്ന് ആക്ഷേപം .രാത്രി 10 മണി കഴിഞ്ഞാൽ ക്ഷേത്ര നടയിലേക്ക് വരുന്ന ആളുകളെ തടയുന്നു . പാക്കിസ്ഥാൻ അതിർത്തിയിലാണ് തങ്ങൾ നിൽക്കുന്നത് ധാരണയാണ് പലർക്കും .മദ്യപന്മാരെ ഒഴിവാക്കുന്നതിന് തുടങ്ങിയ ഒപ്പേറഷൻ ഇപ്പോൾ നാട്ടു കാരുടെ മേലാണ് പ്രയോഗിക്കുന്നത് .

ഉറങ്ങാത്ത നഗരമാണ് ഗുരുവാ യൂർ ഇവിടെ രാത്രിയും പകലും ഒരേ പൊലയാണ് കച്ചവടം നടത്തുന്നത് . കച്ചവടക്കാരുടെ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ രാത്രിയിൽ ക്ഷേത്ര നടയിലേക്ക് പ്രവേശനം നിഷേധിക്കുന്നത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിൽ ആണെന്ന് ദേവസ്വം അധികൃതർവ്യക്തമാക്കണം . കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത് ക്ഷേത്ര ത്തിനു ചുറ്റുമുള്ള സ്ഥലം ഇപ്പോഴും സ്വകാര്യ വ്യക്തികളുടെ കയ്യിലാണ് അവിടേക്ക് വരണമെങ്കിലും പ്രത്യേക പാസ്സ് വണ്ടേണ്ട അവസ്ഥയാണ് . ഗുരുവായൂരിന്റെ പൈതൃകവും ചരിത്രവും അറിയാത്തവർ ഭരണാധികാരികളായി വരുമ്പോൾ നഷ്ടം ഉണ്ടാകുന്നത് ഗുരുവായൂരിനാണ് എന്നാണ് നാട്ടുകാരുടെ പക്ഷം .

താന്റെ സുഹൃത്തിന്റെ മകൾ ചെമ്പൈ സംഗീതോത്സവത്തിൽ രാത്രി സംഗീതാർച്ചന നടത്തുന്നത് നേരിൽ കാണാനെത്തിയ മുസ്ലിം സുഹൃത്തിനെയും കുടുംബത്തെയും പടിഞ്ഞാറേ നട പന്തൽ ഗേറ്റിൽ തടഞ്ഞതായും ആക്ഷേപം ഉണ്ട് . മുൻപ് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ വന്നിറങ്ങി റയിൽവേ സ്റ്റേഷനിലേക്ക് പോകുന്നവർ കാഴ്ചകൾ കണ്ട് ക്ഷേത്ര നടയിൽ കൂടിയാണ് പോയിരുന്നത് ,അത് പോലെ റെയിൽ വേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി ക്ഷേത്ര നടയിൽ കൂടിയാണ് പ്രദേശ വാസികൾ പോയിരുന്നത് , ഇപ്പോൾ അതും അനുവദിക്കുന്നില്ല .

മദ്യപന്മാരെ മാത്രമാണ് തടയുന്നത് എന്നാണ് ചെയർമാനും അഡ്മിനിസ്ട്രേറ്ററും അവകാശ പെടുന്നത് . പക്ഷെ സെക്യൂരിറ്റി ഉദ്യോഗസ്ഥർ സ്വന്തം നിലയിൽ ആരെയും തടയാൻ തയ്യാറാകുമോ എന്നാണ് കച്ചവടക്കാർ ചോദിക്കുന്നത്. ഇടത് സർക്കാർ വെച്ച ഭരണ സമിതിയാണ് ഇതൊക്കെ ചെയ്യുന്നത് എന്നത് കൊണ്ട് പുരോഗമനം പ്രസംഗിക്കുന്ന ഇടതു പക്ഷത്തിന് ഇതിലൊന്നും ഒരു പരാതിയും ഇല്ല .

Get more updates from Pudukad News on Google