Skip to content
November 14, 2026
⌕

പൊലിമ പുതുക്കാട് 11-ാം ഘട്ടം തൈ നടീൽ സംഘടിപ്പിച്ചു

November 13, 2026
Share this post to

പൊലിമ പുതുക്കാട് പദ്ധതിയുടെ 11-ാo ഘട്ടം തൈ വിതരണവും നടീലും നടന്നു. പുതുക്കാട് സൂര്യഗ്രാമത്ത് വെച്ച് നടന്ന പരിപാടി കെ.കെ. രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതി ബാബു അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രൻ, പുതുക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. ജോജു,
കൃഷി അസിസ്റ്റന്റ് ഡയറക്ടർ റോഷിനി, കുടുംബശ്രീ ജില്ലാ ഡിപിഎം കെ.എ.ദീപ,പുതുക്കാട് കൃഷി ഓഫീസർ ദിവ്യ, സിഡിഎസ് ചെയർപേഴ്സൺ ബിന്ദു ഷാജു, എന്നിവർ സംസാരിച്ചു

Get more updates from Pudukad News on Google