Skip to content
November 14, 2026
⌕

മാൻഡോലിനിൽ ആന്ധ്രാ സഹോദരിമാരുടെ മാന്ത്രികത

November 14, 2026
Share this post to

ഗുരുവായൂർ: ചെമ്പൈ സംഗീതോത്സവത്തിൽ വെള്ളിയാഴ്ച രാത്രി അരങ്ങേറിയ മാൻഡോലിൻ കച്ചേരി ആസ്വാദ്യകരമായി .ആന്ധ്രാ സ്വദേശികളായ ശ്രീഉഷ സിരീഷ എന്നീ സഹോദരിമാരാണ് മാൻഡോലിനിൽ മാന്ത്രികത വിരിയിച്ചത്

ഹംസധ്വനി രാഗത്തിലുള്ള ‘വാതാപി’ ആഭേരി രാഗത്തിലുള്ള ‘നഗുമോമു’, മോഹനം രാഗത്തിലുള്ള ‘സ്വാഗതം കൃഷ്ണാ’ എന്നീ കീർത്തനങ്ങൾ ആണ് ആലപിച്ചത് മഞ്ജുള രാജേഷ് വയലിനിലും മാവേലിക്കര ആർ വി രാജേഷ് മൃദംഗത്തിലും പെരുങ്കാവ് പി എൽ സുധീർ ഘടത്തിലും പക്കമേളമൊരുക്കി .

Get more updates from Pudukad News on Google