Skip to content
November 14, 2026
⌕

ചൂണ്ടലിൽ രാസ ലഹരിയുമായി രണ്ട് പേർ പിടിയിൽ

November 14, 2026
Share this post to

ഗുരുവായൂർ :ബെംഗളൂരുവിൽ നിന്ന് എംഡിഎംഎയുമായി നാട്ടിലേക്ക് മടങ്ങുകയായിരുന്ന രണ്ട് യുവാക്കളെ ചൂണ്ടൽ പാലത്തിന് സമീപം കുന്നംകുളം പോലീസ് പിടികൂടി. ഇവരിൽനിന്ന് 5 ഗ്രാമത്തോളം എംഡിഎംഎ പിടിച്ചെടുത്തു.

കരിച്ചാൽ കടവ് സ്വദേശികളായ ഐനിപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് അഫ്സൽ (23),കളരിപ്പറമ്പിൽ സാദിഖ് (28) എന്നിവരാണ് പിടിയിലായത്.

ഇരുവരും ബെംഗളൂരുവിൽ പോയി എംഡിഎംഎയുമായി നാട്ടിലേക്ക് മടങ്ങിവരുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ 12 മണിയോടെയാണ് ചൂണ്ടൽ പാലത്തിന് സമീപം വെച്ച് പോലീസ് ഇവരെ പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന കാർ പോലീസ് കസ്റ്റഡിയിലെടുത്തു.

കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ അനിൽകുമാർ ടി മേപ്പിള്ളിയുടെ നേതൃത്വത്തിൽ ഡാൻസ് സബ് ഇൻസ്പെക്ടർ എസ്.ഐ. അനുരാജ്, രാകേഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

പ്രതികളെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. മേഖലയിൽ ലഹരിവസ്തുക്കൾ വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായവരെന്നാണ് പോലീസിന്റെ വിശദീകരണം.

Get more updates from Pudukad News on Google