ഫ്ലോറിഡയിലെ ഒരു സിറ്റിയിൽ ഇനി മുതൽ സെൻ്റ് പാട്രിക്സ് പരേഡ് ഇല്ല; പുതിയ നിയമത്തിനെതിരെ വ്യാപക പ്രതിഷേധം

സെൻ്റ് പാട്രിക്സസ് ഡേ പരേഡിനും പ്രൈഡ് ആഘോഷത്തിനും തിരിച്ചടി.അമേരിക്കയിലെ ഫ്ലോറിഡയിൽ പുതിയ വിവേചനവിരുദ്ധ നയനിയന്ത്രണ നിയമം വിവാദമാകുന്നു.നിയമത്തിൻ്റെ പ്രത്യാഘാതങ്ങളെ തുടർന്ന് ഡെൽറേ ബീച്ച് നഗരത്തിൽ സെൻ്റ് പാട്രിക്‌സ് ഡെ പരേഡും പ്രൈഡ് ആഘോഷവും സംഘടിപ്പിക്കില്ലെന്ന തീരുമാനമാണ് പ്രതിഷേധത്തിന് വഴിവെച്ചിരിക്കുന്നത്.
വൈവിധ്യം, തുല്യത, ഉൾക്കൊള്ളൽ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് പ്രാദേശിക ഭരണകൂടങ്ങൾ നൽകുന്ന പിന്തുണ നിയന്ത്രിക്കുന്നതാണ് പുതിയ നിയമത്തിലെ പ്രധാന വ്യവസ്ഥ. ഇതിൻ്റെ ഭാഗമായി നഗരസഭയുടെ പിന്തുണയോടെയോ സാമ്പത്തിക സഹായത്തോടെയോ ഇത്തരം പരിപാടികൾ നടത്തുന്നതിന് തടസ്സങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തൽ.
അയർലൻഡിൻ്റെ ദേശീയ ദിനമായ സെൻ്റ് പാട്രിക്സ് ദേ അമേരിക്കയിലും വലിയ ആഘോഷങ്ങളോടെയാണ് ആചരിക്കുന്നത്. പരേഡുകളും സാംസ്കാരിക പരിപാടികളും ഈ ആഘോഷത്തിൻ്റെ പ്രധാന ഭാഗമാണ്. ഡെൽറേ ബീച്ചിൽ വർഷങ്ങളായി നടന്നുവരുന്ന പരേഡ് നിർത്തലാക്കാനുള്ള തീരുമാനം ഐറിഷ് സമൂഹത്തിനിടയിലും നിരാശയുണ്ടാക്കിയിട്ടുണ്ട്.
പുതിയ നിയമത്തിനെതിരെ നഗരവാസികളിൽ നിന്നും വിവിധ സംഘടനകളിൽ നിന്നും വ്യാപകമായ എതിർപ്പാണ് ഉയരുന്നത്. സാംസ്കാരിക ആഘോഷങ്ങളെ രാഷ്ട്രീയ നിയമങ്ങളുടെ പരിധിയിൽ കൊണ്ടുവരുന്നത് അംഗീകരിക്കാനാവില്ലെന്നാണ് വിമർശകരുടെ നിലപാട്.
അതേസമയം, നഗരസഭയുടെ നേരിട്ടുള്ള സാമ്പത്തിക സഹായമില്ലാതെ സ്വകാര്യ സംഘടനകളുടെയും സ്പോൺസർമാരുടെയും പിന്തുണയോടെ ആഘോഷം നടത്താനാകുമോ എന്ന സാധ്യതയും ചർച്ചയാകുന്നുണ്ട്.അമേരിക്കയിൽ ഡി എ ഐ നയങ്ങളെച്ചൊല്ലിയുള്ള രാഷ്ട്രീയ തർക്കം പ്രാദേശിക ഭരണകൂടങ്ങളുടെ പ്രവർത്തനങ്ങളെയും സാംസ്കാരിക ആഘോഷങ്ങളെയും എങ്ങനെ ബാധിക്കുന്നുവെന്നതിൻ്റെ പുതിയ ഉദാഹരണമായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്.




