Skip to content
November 17, 2026
⌕

സഹകരണ മേഖല നാടിന്റെ കരുത്ത്’ സംസ്ഥാനതല സഹകരണ സെമിനാറും പുരസ്കാര വിതരണവും നടത്തി

November 17, 2026
Share this post to

പാലക്കാട്‌ :സഹകരണ മേഖലയിലെ പുതിയ സാധ്യതകളും കാലിക വിഷയങ്ങളും ചർച്ച ചെയ്യുന്നതിനായി സഹകരണ സെമിനാർ സംഘടിപ്പിച്ചു.
പാലക്കാട് ടോപ് ഇൻ ടൗൺഹാളിൽ ബിസിനസ് ന്യൂസ് നടത്തിയ ആറാമത് സംസ്ഥാനതല സഹകരണ സെമിനാറും പുരസ്കാര വിതരണവും 
ആലത്തൂർ എം.എൽ.എ  ടി.എം.ശശി ഉദ്ഘാടനം ചെയ്തു. ബിസിനസ് ന്യൂസ് ചീഫ് എഡിറ്റർ എസ്.വി.അയ്യർ അധ്യക്ഷനായി.
മിൽമ ചെയർമാൻ കെ.എസ്.മണി,
ആന്റി കറപ്ഷൻ മിഷൻ സംസ്ഥാന പ്രസിഡന്റ് 
മോഹൻ ഐസക്, ജീവകാരുണ്യ പ്രവർത്തകൻ
പി.പി.ഏനു,
തുടങ്ങിയവർ സംസാരിച്ചു.
മക്കരപ്പറമ്പ് സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് സയ്യിദ് അബു തങ്ങൾ,അലനെല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അബ്ദുറഹിമാൻ പി.പി.കെ, എന്നിവർക്ക് 
സഹകരണ ശക്തി പുരസ്‌ക്കാരവും
പുലാമന്തോൾ സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി കെ.അബൂബക്കർ,അമ്പലപ്പാറ സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി കെ.മോഹൻകുമാർ
എന്നിവർക്ക് സഹകരണ സാരഥി പുരസ്കാരവും,
പാലക്കാട്‌ രാജീവ് ഗാന്ധി സഹകരണ ഹോസ്പിറ്റൽ,ഒറ്റപ്പാലം അർബ്ബൻ കോ.ഓപ്പറേറ്റീവ് ബാങ്ക് എന്നീ സ്ഥാപനങ്ങൾക്ക് 
പ്രത്യേക പുരസ്കാരവും,
സംസ്ഥാനത്തെ തിരഞ്ഞെടുത്ത പത്തോളം ബാങ്കുകൾക്ക്
സഹകരണ ശ്രേഷ്ഠ പുരസ്കാരവും ചടങ്ങിൽ വിതരണം ചെയ്തു.
  കേരളത്തിൽ സഹകരണ മേഖലയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്.നാടിന്റെ വികസനത്തിനും ജനങ്ങളുടെ സാമ്പത്തിക പുരോഗതിക്കും കൈത്താങ്ങാകുന്ന ജനകീയ കൂട്ടായ്മയുടെ വിജയം.
കേവലം നിക്ഷേപ-വായ്പാ ഇടപാടുകൾക്കപ്പുറം,പ്രാദേശിക ഉൽപ്പാദനവും സംരംഭകത്വവും പ്രോത്സാഹിപ്പിച്ച് സ്വയംപര്യാപ്തമായ ഒരു ഗ്രാമീണ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുക എന്നതാണ് വർത്തമാനകാല സഹകരണ പ്രസ്ഥാനങ്ങളുടെ ദൗത്യം,സഹകരണ സെമിനാറിൽ സംസാരിച്ചവർ പറഞ്ഞു.
പൊതുപ്രവർത്തകരും സഹകരണ മേഖലയുമായി ബന്ധപ്പെട്ട പ്രമുഖരും പങ്കെടുത്ത സെമിനാർ സഹകരണ രംഗത്തെ വിവിധ വിഷയങ്ങൾ പങ്കുവെക്കുന്നതിനും പുതിയ ആശയങ്ങൾ ചർച്ച ചെയ്യുന്നതിനും വേദിയായി.
 ബിസിനസ് ന്യൂസ് ജനറൽ മാനേജർ എം.കെ.ഹരിദാസ് സ്വാഗതവും ഇവന്റ്സ് കോർഡിനേറ്റർ സുനിത മണികണ്ഠൻ നന്ദിയും പറഞ്ഞു.
Get more updates from Pudukad News on Google