സൈനുദ്ദീൻ തിരൂരിന് കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ യാത്രയയപ്പ് നൽകി

കുവൈറ്റ് സിറ്റി: നാൽപത്തി രണ്ട് വർഷമായി അമീറി ഹോസ്പിറ്റലിൽ മെഡിക്കൽ സ്റ്റോർ ടെക്നീഷ്യനായി സേവന മനുഷ്ഠിച്ച തിരൂർ സ്വദേശി കെ. എം. സൈനുദ്ദീന് കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ കേന്ദ്ര കമ്മറ്റിയുടെ നേതൃത്തത്തിൽ യാത്രയയപ്പ് നൽകി.
കുവൈത്തിൽ ഇസ്ലാഹീ സെന്ററിന്റെ പ്രാരംഭ ഘട്ടം മുതൽ അതിന്റെ മുൻ നിര പ്രവർത്തകനായി പ്രവർത്തിച്ച അദ്ദേഹം ഇപ്പോൾ അബാസിയ ഈസ്റ്റ് യൂണിറ്റ് വൈസ് പ്രസിഡന്റായിരുന്നു. കേന്ദ്ര ആക്റ്റിങ് പ്രസിഡന്റ് മുഹമ്മദ് അസ്ലം കാപ്പാടിന്റെ നേതൃതത്തിൽ നടന്ന യാത്രയപ്പ് യോഗത്തിൽ ആക്റ്റിങ് ജനറൽ സെക്രട്ടറി സ്വാലിഹ് സുബൈർ സ്വാഗതം പറഞ്ഞു,
കേന്ദ്ര ആക്റ്റിങ് പ്രസിഡന്റ് മുഹമ്മദ് അസ്ലം കപ്പാട് യാത്ര പോകുന്ന സൈനുദ്ദീനുള്ള സെന്ററിന്റെ ഉപഹാരം കൈമാറി.
ഹാഫിദ് മുഹമ്മദ് അസ്ലം, സിദ്ധീഖ് ഫാറൂഖി, ആസിഫ് നല്ലളം, അൻവർ പേരാമ്പ്ര, അബ്ദുൽ കരീം കെസി, അബ്ദുൽ അസീസ്നരക്കോട്, ഖലീൽ പയ്യോളി, സഫർ, റഫീഖ് തിരൂർ, അബ്ദുൽ ലത്തീഫ് കെസി, അലാവുദ്ധീൻ പടന്ന, ഹാറൂൺ കാട്ടൂർ, മുഹമ്മദ് നജീബ് കെസി, അൻവർ കാളികാവ്, അനിലാൽ ആസാദ്, റിയാസ്, അബ്ദുൽ ബാസിത്, ബദറുദ്ധീൻ, സക്കീർ കൊയിലാണ്ടി, എന്നിവർ ആശംസ നേർന്നു സംസാരിച്ചു. യാത്ര പോകുന്ന സൈനുദ്ദീൻ മറുപടി പ്രസംഗം നടത്തി. കെ. സി. അബ്ദുൽ കരീം നന്ദി പറഞ്ഞു.




