Skip to content
November 19, 2026
⌕

ഗുരുവായൂരിലെ രാത്രികാല പ്രവേശന വിലക്കിനെതിരെ പരാതി പ്രളയം

November 18, 2026
Share this post to

ഗുരുവായൂർ : രാത്രി സമയത്ത് ക്ഷേ ത്ര നടപന്തലിലേക്ക് അയ്യപ്പന്മാർ അടക്കം പ്രവേശിപ്പിക്കാത്തതിനെതിരെപരാതി പ്രളയം . സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള സുരക്ഷാ നടപടികൾ യഥാർത്ഥ ഭക്തജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത രീതിയിൽ നടപ്പിലാക്കണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു .പുതിയ പരിഷ്‌കാരം അടിയന്തിരമായി പുനഃ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി നേതാവ് സുഭാഷ് മണ്ണാരത്തിന്റെ നേതൃത്വത്തിൽ ചെയര്മാന് പരാതി നൽകി . ദേവസ്വം കമ്മീഷണർക്കും ദേവസ്വം മന്ത്രിക്കും പരാതി അയച്ചു . അഡ്മിനിസ്ട്രേറ്ററുടെ ഇത്തരം പിന്തി രിപ്പൻ ആശയ ങ്ങൾ മതേതര സമൂഹത്തിന് പറ്റിയതല്ലെന്നും വലിയ സാമൂഹ്യ ആഘാതങ്ങൾ സൃഷ്ടിക്കുമെന്നും കോൺഗ്രസ് ജില്ലാ സെക്രട്ടറി ഗോപ പ്രതാപൻ അഭിപ്രായപ്പെട്ടു..

അതേസമയം ദേവസ്വത്തിന്റെ പുതിയ പരിഷ്കാര ത്തിനെതിരെ വ്യാപക പ്രതിശേഷം ഉയർന്നിട്ടും ഉത്തരവ് നൽകിയ അഡ്മിനിസ്ട്രേറ്റർ പിൻ വാങ്ങാൻ തയ്യാറല്ല എന്ന വിവരമാണ് പുറത്തുവരുന്നത് .ഭരണ സമിതിയോ,രാഷ്ട്രീയക്കാരോ , പൊതു പ്രവർത്തകരോ അല്ല കാര്യങ്ങൾ തീരുമാനി ക്കുന്നതെന്നും തന്റെ നിർദേശമാണ് സെക്യൂരിറ്റി ജീവനക്കാർ പാലിക്കേണ്ടത് എന്നും നിര്ദേശിച്ചിട്ടുണ്ടത്രെ .

ഇതിനെ തുടർന്നാണത്രെ കഴിഞ്ഞ ദിവസം രാത്രി 12 മണിക്ക് ക്ഷേത്ര നട പന്ത ലിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച ഇതര സംസ്ഥാനക്കാരായ അയ്യപ്പന്മാരെ സെക്യൂരിറ്റി ജീവനക്കാർ തിരിച്ചയച്ചു . ക്ഷേത്ര നട അടച്ചിരിക്കുകയാണെന്നും തുറക്കുന്ന സമയത്ത് വന്നാൽ മതി എന്നുമാണ് അവരെ അറിയിച്ചത് പുലർച്ചെ രണ്ടിന് തങ്ങളുടെ വാഹനം ശബരി മലക്ക് യാത്ര തിരിക്കു മെന്നും അതിനാൽ പുറത്ത് നിന്ന് തൊഴുതു മടങ്ങാനും അനുമതി ചോദിച്ചെങ്കിലും കടത്തി വിട്ടില്ല .

ഇതോടെ റയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്നവർക്ക് ക്ഷേത്ര നടയിൽ കൂടി പടിഞ്ഞാറേ നടയിലേക്ക് പോകാൻ കഴിയാത്ത അവസ്ഥയായി . ഇത് പോലെ കെ എസ് ആർ ടി സി യി വന്നിറങ്ങുന്നവർക്ക് കിഴക്കേ നട യിലേക്ക് പോകാനും കഴിയാതയായി . കൂടാതെ രാത്രി സമയത്ത് കുടുംബവുമായി കാഴ്ചകൾ കാണാനായി ഇറങ്ങുന്ന അന്യസമുദായ ക്കാർക്കും വലിയ തിരിച്ചടിയായി.

Get more updates from Pudukad News on Google