മഴയും മൂടൽമഞ്ഞും; ‘ഓപ്പറേഷൻ ചക്കക്കൊമ്പൻ’ ദൗത്യം വൈകുന്നു. നിലവിൽ ഓമനക്കുടിയിലാണ് ചക്കക്കൊമ്പനുള്ളത്

ഇടുക്കി: ചക്കക്കൊമ്പനെ പിടികൂടാനുള്ള ‘ഓപ്പറേഷൻ ചക്കക്കൊമ്പൻ’ ദൗത്യം പ്രതികൂല കാലാവസ്ഥയെ തുടർന്ന് വൈകുന്നു. പ്രദേശത്ത് തുടരുന്ന മഴയും കനത്ത മൂടൽമഞ്ഞുമാണ് വനംവകുപ്പ് സംഘത്തിന്റെ നീക്കങ്ങൾക്ക് തടസമാകുന്നത്.
നിലവിൽ ഓമനക്കുടി പ്രദേശത്താണ് ആനയുള്ളതെന്നാണ് വനംവകുപ്പ് അധികൃതർ നൽകുന്ന വിവരം. കാലാവസ്ഥ അനുകൂലമാകുന്ന മുറയ്ക്ക് ദൗത്യം വീണ്ടും ഊർജിതമാക്കാനാണ് ദൗത്യസംഘത്തിന്റെ തീരുമാനം.
Get more updates from Pudukad News on Google




