Skip to content
November 25, 2026
⌕

‘ഓപ്പറേഷൻ ചക്കക്കൊമ്പൻ’ ദൗത്യത്തിൽ നിർണായകമായ നീക്കം. ആനയെ മയക്കുവെടി വച്ചു. ചിന്നക്കനാൽ ഓമനക്കുഴി ഭാഗത്തുവച്ചാണ് മയക്കുവെടി വച്ചത്

November 25, 2026
Share this post to

ഇടുക്കി: ‘ഓപ്പറേഷൻ ചക്കക്കൊമ്പൻ’ ദൗത്യത്തിൽ നിർണായകമായ നീക്കം. ആനയെ മയക്കുവെടി വച്ചു. ചിന്നക്കനാൽ ഓമനക്കുഴി ഭാഗത്തുവച്ചാണ് മയക്കുവെടി വച്ചത്. ഇനി കുങ്കിയാനകളുടെ സഹായത്തോടെ റേഡിയോ കോളർ ഘടിപ്പിക്കും. 


വെടിയേറ്റ് മൂന്നു മിനുട്ടിനകം ആന മയക്കം തുടങ്ങുമെന്നാണ് കണക്ക്. അര മണിക്കൂർ നിരീക്ഷണത്തിനു ശേഷം റേഡിയോ കോളർ ഘടിപ്പിക്കും.


അരിക്കൊമ്പന് ഘടിപ്പിച്ചത് ഡൽഹിയിൽ നിന്ന് വരുത്തിച്ച 10 കിലോ ഭാരമുള്ള റേഡിയോ കോളറായിരുന്നു എങ്കിൽ, ചക്കക്കൊമ്പനെ ധരിപ്പിക്കുന്നത് വിദേശത്തുനിന്ന് വരുത്തിച്ച അഞ്ച് കിലോ മാത്രം ഭാരമുള്ള ആധുനിക സംവിധാനങ്ങളോടുകൂടിയ റേഡിയോ കോളറാണ്. ഇതിന് അഞ്ച് മുതൽ ഏഴ് വർഷം വരെ ബാറ്ററി കാലാവധി ഉണ്ടായിരിക്കും. 

ജിപിഎസ്., റേഡിയോ സിഗ്നലുകൾ എന്നിവ മുഖേന പ്രവർത്തിക്കുന്ന കോളറിൽ നിന്നുള്ള തത്സമയ സന്ദേശങ്ങൾ സിസിഎഫ്., രണ്ട് ആർഒമാർ, ഡിഎഫ്ഒ എന്നിവർക്ക് ലഭിക്കും.

Get more updates from Pudukad News on Google