Skip to content
November 25, 2026
⌕

രസതന്ത്ര പഠനത്തിൽ പൈത്തൺ സാങ്കേതികവിദ്യയുടെ സാധ്യതകൾ പരിചയപ്പെടുത്തി അരുവിത്തുറ സെന്റ് ജോർജ്സ് കോളേജിൽ ശിൽപശാല.

November 25, 2026
Share this post to

അരുവിത്തുറ:സെന്റ് ജോർജ്സ് കോളേജിലെ റിസർച്ച് ആൻഡ് പി.ജി. കെമിസ്ട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ രസതന്ത്രത്തിലെ പൈത്തൺ പ്രോഗ്രാമിംഗിന്റെയും ശാസ്ത്രീയ ദൃശ്യവൽക്കരണത്തിന്റെയും പ്രായോഗിക സാധ്യതകൾ പരിചയപ്പെടുത്തുന്നതിനായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു.

മഹാത്മാഗാന്ധി സർവകലാശാലയുടെ ഫോർ ഇയർ അണ്ടർഗ്രാജുവേറ്റ് പ്രോഗ്രാമിന്റെ  ഭാഗമായുള്ള സ്കിൽ എൻഹാൻസ്മെന്റ് കോഴ്സിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് ശിൽപശാല ഉദ്ഘാടനം ചെയ്തു. ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ട്, കെമിസ്ട്രി വിഭാഗം മേധാവി ഡോ. ഗ്യാബിൾ ജോർജ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

കോളേജ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗം മേധാവിയും അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. ജെസ്റ്റിൻ ജോയ്  ക്ലാസുകൾ നയിച്ചു. പൈത്തൺ പ്രോഗ്രാമിംഗിന്റെ അടിസ്ഥാനതത്വങ്ങൾ, രാസവിവരങ്ങളുടെ വിശകലനം, ഡാറ്റാ കൈകാര്യം ചെയ്യൽ, ശാസ്ത്രീയ ദൃശ്യവൽക്കരണം എന്നിവയിൽ 

വിവിധ കോളേജുകളിൽ നിന്നുള്ള അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്ത ശിൽപശാല, പ്രോഗ്രാമിംഗിൽ മുൻപരിചയമില്ലാത്തവർക്കുപോലും പൈത്തണിന്റെ അടിസ്ഥാനകാര്യങ്ങൾ പ്രായോഗികമായി മനസ്സിലാക്കുന്നതിനും രസതന്ത്രത്തിലെ അതിന്റെ പ്രയോഗങ്ങൾ പരിചയപ്പെടുന്നതിനും അവസരമൊരുക്കി.

പ്രോഗ്രാം കോഡിനേറ്റർമാരായ ഡോ. നിഹിത , ഡോ മഞ്ജു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Get more updates from Pudukad News on Google