യുദ്ധസാഹചര്യത്തിനിടെ വിളിച്ച് സുഖവിവരം അന്വേഷിച്ച ഒരേയൊരാൾ; ജയസൂര്യയെക്കുറിച്ച് മനസുതുറന്ന് നൈല ഉഷ | Nyla Usha Jayasurya reunion

ജയസൂര്യയോടൊപ്പം വീണ്ടും സിനിമ ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് നടി നൈല ഉഷ. ദുബായിൽ യുദ്ധസാഹചര്യം നിലനിന്നിരുന്ന സമയത്ത് തന്നെ വിളിച്ച് സുഖവിവരങ്ങൾ അന്വേഷിച്ച സിനിമാ മേഖലയിലെ ഏക വ്യക്തി ജയസൂര്യയായിരുന്നുവെന്ന് നൈല പറഞ്ഞു. ‘മായൻ’ സിനിമയുടെ റിലീസിനോടനുബന്ധിച്ച് റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. (Nyla Usha Jayasurya reunion)
എപ്പോൾ കണ്ടാലും ഇരുവരും ഒരുമിച്ച് സിനിമ ചെയ്യണമെന്ന ആഗ്രഹം ജയസൂര്യ പങ്കുവെക്കാറുണ്ടായിരുന്നു. എന്നാൽ ആ ആഗ്രഹം യാഥാർഥ്യമാകാൻ ഏറെക്കാലം കാത്തിരിക്കേണ്ടി വന്നു. ഒടുവിൽ ‘മായൻ’ എന്ന ചിത്രത്തിലൂടെ ഒന്നിച്ചപ്പോൾ ജയസൂര്യയ്ക്ക് സന്ദേശം അയച്ചതായും നൈല ഓർത്തെടുത്തു. ‘അവസാനം നമ്മൾ ഒന്നിച്ചു’ എന്നായിരുന്നു സന്ദേശം.
‘മായൻ’ സെറ്റിൽ തനിക്ക് നേരത്തെ പരിചയമുണ്ടായിരുന്ന ഒരേയൊരാൾ ജയസൂര്യയായിരുന്നു. എന്നാൽ ചിത്രീകരണത്തിന്റെ ആദ്യ ദിവസങ്ങളിൽ താരം സെറ്റിൽ ഉണ്ടായിരുന്നില്ല. ആ സമയത്ത് ആത്മവിശ്വാസമുണ്ടെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ പരമാവധി ശ്രമിച്ചിരുന്നുവെന്നും നൈല പറഞ്ഞു. ജയസൂര്യയ്ക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
Summary: Actress Nyla Usha has expressed happiness about working with Jayasurya again in the film ‘Maayan’. She recalled that he was the only person from the film industry who called to check on her well-being during the conflict situation in Dubai.




