Skip to content
November 25, 2026
⌕

ഒഴുക്കിൽപ്പെട്ട പോത്തുകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുൻ പഞ്ചായത്ത് അംഗം മുങ്ങിമരിച്ചു | Chalakudy drowning

November 25, 2026
Share this post to
Chalakudy drowning

തൃശൂർ: ഒഴുക്കിൽപ്പെട്ട പോത്തുകുട്ടിയെ രക്ഷിക്കാൻ കനാലിലിറങ്ങിയ മുൻ പഞ്ചായത്ത് അംഗം മുങ്ങിമരിച്ചു (Chalakudy drowning). ചാലക്കുടിയിൽ ബുധനാഴ്ച വൈകിട്ടാണ് സംഭവം. പരിയാരം മേലേശു പറമ്പിൽ വേലായുധൻ (70) ആണ് മരിച്ചത്.

പോത്തുകുട്ടികളെ കുളിപ്പിക്കുന്നതിനായി വേലായുധൻ കൊന്നക്കുഴി ബ്രാഞ്ച് കനാലിൽ ഇറങ്ങിയതായിരുന്നു. ഇതിനിടെ ഒരു പോത്തുകുട്ടി ഒഴുക്കിൽപ്പെടുകയായിരുന്നു. ഇതിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വേലായുധനും ശക്തമായ ഒഴുക്കിൽപ്പെട്ടത്.

വേലായുധനായി നടത്തിയ തിരച്ചിലിനൊടുവിൽ കനാലിൽ മൂന്നു കിലോമീറ്ററോളം താഴെ പീലാമൊഴി ഭാഗത്തുനിന്നാണ് അദ്ദേഹത്തെ കണ്ടെത്തിയത്. നിഷയാണ് ഭാര്യ. നാലു മക്കളുണ്ട്.

Story Summary : A 70-year-old former panchayat member, Velayudhan of Par​​iyaram, died after being swept away by the current in the Konnankuzhi branch canal at Chalakudy, Thrissur. He had entered the canal to rescue a buffalo calf that was caught in the current. His body was found near Peelamozhi, about three kilometres downstream.

Get more updates from Pudukad News on Google