‘ഫ്ലാഷ്’ ശരിക്കും ബ്രസീലിലെത്തിയോ? തെരുവിലൂടെ മിന്നൽവേഗത്തിൽ പാഞ്ഞ് ദുരൂഹ വെളിച്ചം; സിസിടിവി ദൃശ്യങ്ങൾ കണ്ട് അമ്പരന്ന് നാട്ടുകാർ! | Brazil mysterious light streak video

തെരുവിലൂടെ അതിവേഗത്തിൽ പാഞ്ഞുപോകുന്ന വെളിച്ചരേഖ. കണ്ണുചിമ്മുന്ന വേഗത്തിൽ ദൃശ്യം അപ്രത്യക്ഷമാകുന്നു. ബ്രസീലിലെ ഒരു നഗരത്തിൽ സിസിടിവിയിൽ പതിഞ്ഞ ഈ അസാധാരണ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഡിസി കോമിക്സിലെ സൂപ്പർഹീറോയായ ‘ദി ഫ്ലാഷി’ന്റെ വേഗതയുമായി താരതമ്യം ചെയ്താണ് പലരും വിഡിയോ പങ്കുവയ്ക്കുന്നത്. (Brazil mysterious light streak video)
ബ്രസീലിലെ പരാന സംസ്ഥാനത്തുള്ള പോണ്ട ഗ്രോസ നഗരത്തിലാണ് സംഭവം. നവംബർ 24ന് പ്രാദേശിക സമയം വൈകിട്ട് 6.34ഓടെയാണ് ദൃശ്യം സിസിടിവിയിൽ പതിഞ്ഞതെന്നാണ് റിപ്പോർട്ടുകൾ. വെളിച്ചം തെരുവിലൂടെ അതിവേഗം നീങ്ങുന്നതുപോലെ തോന്നിക്കുന്ന ദൃശ്യത്തിന്റെ ഉറവിടം എന്താണെന്ന് വ്യക്തമായിട്ടില്ല. മഴ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് വെളിച്ചം തെരുവാകെ പരന്നതായി പ്രദേശവാസികളിൽ ചിലർ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിന് പിന്നിൽ പ്രാണിയോ മറ്റ് ചെറുജീവികളോ ക്യാമറയ്ക്ക് തൊട്ടുമുന്നിലൂടെ പറന്നതാകാമെന്നാണ് ചിലരുടെ വാദം. അന്തരീക്ഷത്തിലെ വൈദ്യുത പ്രതിഭാസമോ അസാധാരണമായ ആകാശപ്രതിഭാസമോ ആകാമെന്നും ചിലർ അഭിപ്രായപ്പെടുന്നു. യുഎഫ്ഒ സാന്നിധ്യവുമായി ബന്ധിപ്പിച്ചുള്ള അഭ്യൂഹങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇവയിലൊന്നും സ്ഥിരീകരണമില്ല.
Jardim Centenário, Ponta Grossa, Brasil, 24 de noviembre de 2026, 18:34 h.
Una cámara de seguridad residencial graba un misterioso destello intenso, que cruza el lugar a gran velocidad. ¿De qué se trata esa luz?
Créditos: Repórter Nathan
#misterios #fenomenos #uap #ovni #alien https://t.co/7jYAi1W9Q1—
✮┇𝒜𝓁ℯ𝓍𝒶𝓃𝒹ℯ𝓇 ℋℯ𝓁𝒷ℯ𝓇𝓉 ┇✭
(@AlexandrHelbert) November 26, 2026
സംഭവസമയത്ത് പോണ്ട ഗ്രോസയിൽ ശക്തമായ കാലാവസ്ഥാ മുന്നറിയിപ്പ് നിലവിലുണ്ടായിരുന്നു. ബ്രസീലിയൻ ദേശീയ കാലാവസ്ഥാ ഇൻസ്റ്റിറ്റ്യൂട്ട് (INMET) വൈകിട്ട് 6.22ന് നഗരത്തിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിരുന്നു. ശക്തമായ കാറ്റിനും അപകടകരമായ കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. അന്ന് വൈകിട്ടും രാത്രിയിലുമായി വീശിയ ശക്തമായ കാറ്റിൽ നഗരമധ്യത്തിൽ ഒരു മരം കടപുഴകി വീണതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, പ്രചരിക്കുന്ന സിസിടിവി ദൃശ്യങ്ങളുടെ ആധികാരികത സ്വതന്ത്രമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് എൻഡിടിവി വ്യക്തമാക്കി. വിഡിയോ ഡിജിറ്റലായി എഡിറ്റ് ചെയ്യുകയോ മാറ്റം വരുത്തുകയോ ചെയ്തിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. വെളിച്ചത്തിന്റെ ഉറവിടം സംബന്ധിച്ച വ്യക്തമായ വിശദീകരണം ലഭിക്കാത്തതിനാൽ സംഭവത്തിന് പിന്നിലെ യഥാർഥ കാരണം ഇപ്പോഴും അജ്ഞാതമാണ്.
Summary: A CCTV video from Ponta Grossa in Brazil showing a mysterious streak of light moving across a street has gone viral. While social media users compare it to DC superhero The Flash, theories range from an insect near the camera to an atmospheric phenomenon, with the footage’s authenticity yet to be verified.

✮┇𝒜𝓁ℯ𝓍𝒶𝓃𝒹ℯ𝓇 ℋℯ𝓁𝒷ℯ𝓇𝓉 ┇✭ 
(@AlexandrHelbert) November 26, 2026

